സോളാറിന് കെ എസ് ഇ ബി യുടെ കുരുക്കോ ?
തിരുവനന്തപുരം : സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സോളാർ പ്ലാനറ്റിന് വൻ തിരിച്ചടിയുമായി എത്തിയിരിക്കുകയാണ് കെ എസ് ഇ ബി. കേരള ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ഭേദഗതി അനുസരിച്ച് നെറ്റ് മീറ്ററിംഗ് സംവിധാനത്തിനു പകരം നെറ്റ് ബില്ലിങ് സംവിധാനം ഏർപ്പെടുത്തുകയാണ് പുതിയ രീതി. ഒക്ടോബർ ഒന്നു മുതൽ സോളാർ ബില്ലിങ്ങിന്റെ രീതിയും ഉപയോഗരീതിയിലും മാറ്റം വരുത്തിയാണ് ഈ ഭേദഗതി ഇറക്കുന്നത്. നെറ്റ് ബില്ലിങ് സംവിധാനം നടപ്പിലാക്കുന്നതോടെ സോളാർ പ്ലാന്റുകൾ സ്ഥാപിച്ചവർക്ക് വൈദ്യുതി ബില്ലിൽ ലഭിക്കുന്ന ഇളവുകൾ ഇല്ലാതാകും. അതായത് ഗ്രിഡിൽ നിന്ന് രാത്രികാലത്ത് ഉപയോഗിക്കുന്ന വൈദ്യുതിയിൽ നിന്ന് പകൽ സമയം സോളാറിലൂടെ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ് കിഴിച്ച് ശേഷിക്കുന്ന വൈദ്യുതിക്ക് മാത്രം പണം നൽകുന്ന സംവിധാനമാണ് നെറ്റ് മീറ്ററിങ്. ഇത് സോളാർ ഉപഭോക്താക്കൾക്ക് ഗുണകരവും ആണ്. പകരം നെറ്റ് ബില്ലിങ്ലേക്ക് മാറുന്നതോടെ ഗ്രിഡിൽ നിന്ന് രാത്രികാലത്ത് ഉപയോഗിക്കുന്ന വൈദ്യുതിക്ക് അമിത നിരക്ക് നൽകേണ്ടി വരുന്നു സോളാറിന് താരതമ്യേന നിസ്സാരവിലെ കിട്ടുകയുള്ളൂ അതോടെ സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ ലാഭം ഇല്ലാതാകും.
പുതിയ ഭേദഗതി നിലവിൽ വരുന്നതോടെ മൂന്ന് കിലോ വാൾട്ട് കൂടുതൽ സോളാർ ഉത്പാദിപ്പിക്കുന്നവർക്ക് നെറ്റ് മീറ്ററിംഗ് ഉപയോഗിക്കാൻ ആവില്ല. 5 കിലോ വാൾട്ട് മുകളിലേക്ക് ഉപയോഗിക്കുന്നവർ ആണെങ്കിൽ സോളാർ പ്ലാന്റിനൊപ്പം ബാറ്ററിയും സ്ഥാപിക്കണം എങ്കിൽ മാത്രമേ നെറ്റ് മീറ്ററിംഗ് സാധ്യമാകുകയുള്ളൂ. എന്നാൽ ഇതിന് ചെലവ് കൂടുതലാണ്. അതായത് 2 ലക്ഷം രൂപയാണ് 5 കിലോ വാൾട്ട് പ്ലാന്റിന് ചെലവാകുന്നുവെങ്കിൽ ഇനിമുതൽ അത് നാല് ലക്ഷമായി ഉയരുകയാണ് ചെയ്യുന്നത്. കൂടാതെ നമ്മൾ ഒരു മാസം ഉല്പാദിപ്പിക്കുന്ന സോളാർ വൈദ്യുതി മറ്റു മാസങ്ങളിലൊട്ടു പിന്നീട് ഉപയോഗിക്കാം എന്നുള്ള ബാങ്കിംഗ് സംവിധാനം നിലവിലുണ്ട് ആ രീതിയും ഇല്ലാതാക്കുന്ന നിർദ്ദേശങ്ങൾ ആണ് ഈ ഭേദഗതിയിൽ പറയുന്നത്.