CrimeNationalNews

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ കാട്ടാന ചെരിഞ്ഞ സംഭവത്തില്‍ സ്ഫോടകവസ്തു വെച്ചത് തേങ്ങയിൽ.

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ കാട്ടാന ചെരിഞ്ഞ സംഭവത്തില്‍ സ്ഫോടകവസ്തു വെച്ചത് തേങ്ങയിലെന്ന് അറസ്റ്റിലായ കർഷകന്റെ വെളിപ്പെടുത്തൽ. അറസ്റ്റിലായ വില്‍സണ്‍ ആണ് താൻ തേങ്ങയിലാണ് സ്ഫോടകവസ്തു വെച്ചതിന്നു അന്വേഷണ സംഘത്തോട് പറഞ്ഞത്. ടാപ്പിംഗ് തൊഴിലാളികയും പാട്ട കര്‍ഷകനുമായ മലപ്പുറം എടവണ്ണ സ്വദേശി വില്‍സണ്‍ പൈനാപ്പിളില്‍ വച്ച സ്ഫോടക വസ്തുവാണ് ആനയുടെ ജീവനെടുത്തത് എന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. തോട്ടത്തില്‍ എത്തിച്ച് ഇയാളുടെ‌ തെളിവെടുപ്പ് നടത്തി. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം. ഒരു തോട്ടം ഉടമയുടെ ടാപ്പിംഗ് ജോലികള്‍ ചെയ്തു വന്നിരുന്ന വില്‍സണ്‍ ഇവിടെ തോട്ടത്തിന് സമീപമുള്ള ഷെഡ്ഡില്‍ വെച്ചായിരുന്നു വെടിമരുന്ന് തയ്യാറാക്കിയത്. തോട്ടമുടമകളായ രണ്ടു പേര്‍ക്കും സംഭവത്തില്‍ പങ്കുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചിലിലാണ് പോലീസ് ഇപ്പോൾ നടത്തിവരുന്നത്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും.

അമ്പലപ്പാറയിൽ വര്‍ഷങ്ങളായി സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന വില്‍സണ്‍, കഴിഞ്ഞ മാസം 27 നാണ് വെള്ളിയാര്‍ പുഴയില്‍ വച്ച്‌ കാട്ടാന ചെരിഞ്ഞത്. മുഖം തകര്‍ന്നായിരുന്നു ഗര്‍ഭിണിയായ ആന ചെരിഞ്ഞത്. സംഭവം രാജ്യം മുഴുവന്‍ ശ്രദ്ധിക്കുന്ന വിഷയമായി മാറുകയും വന്‍ വിവാദത്തിന് കാരണമാകുകയും ചെയ്തിരുന്നു. പരിക്കേറ്റ ആന ദിവസങ്ങളോളം ജനവാസ മേഖലയിലുള്‍പ്പെടെ നിലയുറപ്പിച്ചിട്ടും മതിയായ ചികിത്സ നല്‍കിയില്ലെന്നും പരാതിയുണ്ട്. വനംവകുപ്പ് ഇതിന് മുന്‍കൈ എടുത്തില്ലെന്ന ആരോപണം ശക്തമാണ്. സൈലന്റ് വാലി ബഫര്‍ സോണിനോട് ചേര്‍ന്നുകിടക്കുന്ന തോട്ടങ്ങളില്‍ കാട്ടാനയുള്‍പ്പെടെയുളള വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമെന്ന് പരാതി ഉയര്‍ന്നിരുന്നു. സാധാരണ ഗതിയില്‍ ഇവയെ അകറ്റാന്‍ വീര്യംകുറഞ്ഞ സ്ഫോടക വസ്തുക്കള്‍ ഭക്ഷണത്തില്‍ പൊതിഞ്ഞ് വയ്ക്കുന്ന പതിവുമുണ്ട്. ഇത്തരം ഒരു നീക്കത്തിലാണ് അമ്പലപ്പാറയിലെത്തിയ ആനയ്ക്കും പരിക്കേറ്റതെന്ന നിഗമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button