Kerala NewsLatest News
സ്വകാര്യ ബസ്സ് ഉടമകളുടെ സമരം ; നാളെ മുഴുവൻ കെ എസ് ആർ ടി സി ബസ്സുകളും നിരത്തിൽ ഇറങ്ങും

തിരുവനന്തപുരം : ജൂലൈ 8 നു നടത്താൻ ഇരിക്കുന്ന സ്വകാര്യ ബസ്സ് സർവ്വീസ് പണിമുടക്കിൽ ആശ്വാസമായി കെ എസ് ആർ ടി സി. നാളെ മുഴുവൻ സർവ്വീസുകളും നിരത്തിൽ ഇറങ്ങും. ആശുപത്രി, എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് ആവശ്യ സർവ്വീസുകൾ പ്രവർത്തിക്കും. ജനജീവിതം ദുഷ്കരം ആക്കുന്ന സാഹചര്യത്തിൽ ആണ് ആശ്വാസമായ നടപടിയുമായി കെ എസ് ആർ ടി സി യുടെ എക്സിക്യുട്ടീവ് ഡയറക്ടറുടെ സർക്കുലർ. സംസ്ഥാനത്തെ സ്വകാര്യ ബസ്സ് സർവീസുകളുടെ നിലനിൽപ്പിനെ ബാധിക്കുന്ന നയങ്ങളിൽ മാറ്റം വരുത്തുന്നതിനും, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുന്നതിനും എല്ലാം സർക്കാരിൽ നിന്ന് നടപടികൾ ഇല്ലാതിരുന്നതിനെ തുടർന്ന് ആണ് നാളെ പണിമുടക്ക് നടത്തുന്നത് മറ്റന്നാൾ ഒരു ദേശീയ പണിമുടക്കിനും സംയുക്ത സമിതി ആഹ്വാനം ചെയ്തിട്ടുണ്ട്.