BusinessBusinesskeralaKerala NewsLatest NewsNews

സ്വർണപ്പണയ വായ്പകളിൽ നിലപാട് കടുപ്പിച്ച് റിസർവ് ബാങ്ക്

സ്വർണപ്പണയ വായ്പകളുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് (RBI) വീണ്ടും കടുത്ത നിലപാട് സ്വീകരിച്ചു. ഇനി മുതൽ പലിശ മാത്രം അടച്ച് വായ്പ പുതുക്കുന്ന രീതി അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ജൂണിൽ പുറത്തിറക്കിയ കരട് നിർദേശങ്ങളിൽ ഭേദഗതി വരുത്തിയാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.

ആരെ ബാധിക്കും?

ഈ വ്യവസ്ഥകൾ എല്ലാ സ്വർണവായ്പകളെയും ബാധിക്കില്ല. കൃത്യമായി പലിശ അടച്ചുവരുന്നവർക്ക് ആശങ്ക വേണ്ട. എന്നാൽ മൂന്നു മാസംവരെ തിരിച്ചടവ് നടത്താതെ കിട്ടാക്കട (NPA) പട്ടികയിൽപ്പെട്ടവർക്കാണ് പുതിയ നിയന്ത്രണങ്ങൾ ബാധകമാകുന്നത്.

ഇത്തരം വായ്പക്കാർ പലിശ മാത്രം അടച്ച് വായ്പ പുതുക്കാനാകില്ല.

മുഴുവൻ മുതലും പലിശയും അടച്ചു തീർത്താൽ മാത്രമേ പണയം പുതുക്കി വയ്ക്കാൻ സാധിക്കൂ.

കാർഷിക സ്വർണ വായ്പ പോലുള്ള സബ്സിഡിയോടു കൂടിയ വായ്പകളിലും കിട്ടാക്കടമായാൽ, കാലാവധിക്കുള്ളിൽ മുഴുവൻ തുക അടയ്ക്കണമെന്നു നിർബന്ധമാക്കിയിട്ടുണ്ട്. കാലാവധി കഴിഞ്ഞാൽ ആനുകൂല്യങ്ങൾ നഷ്ടമാകും.

ലോൺ ടു വാല്യു (LTV) അനുപാതം

വായ്പ എടുക്കുമ്പോൾ സ്വർണത്തിന്റെ മൂല്യത്തിനനുസരിച്ച് ബാങ്കുകൾ Loan to Value (LTV) നിരക്ക് നിശ്ചയിക്കും.

₹2.5 ലക്ഷംവരെ വായ്പകൾക്ക്: 85%

₹2.5–5 ലക്ഷം വരെ: 80%

₹5 ലക്ഷത്തിന് മുകളിലെ വായ്പകൾ: 75%

എൽടിവി കൂടുതലുള്ള വായ്പ എടുത്താൽ പലിശ കൃത്യസമയത്ത് അടയ്ക്കണം. കൂടാതെ, ബുള്ളറ്റ് വായ്പകൾ (ഒരിക്കൽ ഒരുമിച്ച് അടയ്ക്കുന്ന വായ്പകൾ) ഒരു വർഷത്തിനുള്ളിൽ മുഴുവൻ പലിശയും മുതലും അടച്ചു തീർക്കണമെന്നതാണ് പുതിയ നിർദേശം.

ബാങ്കുകൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ

വായ്പ തീർത്ത ഉടൻ പണയം അന്നുതന്നെയോ പരമാവധി 7 പ്രവർത്തി ദിവസത്തിനുള്ളിൽ മടക്കി നൽകണം.

വൈകിയാൽ ദിവസം ₹5000 വീതം ബാങ്കുകൾക്ക് പിഴ ചുമത്തും.

സ്വർണത്തിന്റെ മൂല്യ നിർണയരീതി, ലേലം സംബന്ധിച്ച വ്യവസ്ഥകൾ, പണയം തിരിച്ചുനൽകാനുള്ള സമയപരിധി എന്നിവ വ്യക്തമായി രേഖപ്പെടുത്തണം.

ലേലത്തിന് മുമ്പ് വായ്പയെടുത്തവന് വിശദമായ അറിയിപ്പ് നൽകണം.

ലേലത്തിൽ സ്വർണത്തിന് ലഭിക്കുന്ന അധിക തുക, 7 ദിവസത്തിനുള്ളിൽ ഉടമയ്ക്ക് മടക്കി നൽകണം.

എല്ലാ രേഖകളും വായ്പയെടുത്ത ആളിന് മനസ്സിലാകുന്ന ഭാഷയിൽ തന്നെ തയ്യാറാക്കണം.

Tag: Reserve Bank tightens stance on gold loans

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button