അനധികൃത സ്വത്ത് സമ്പാദനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഡിജിപി ടോമിന് ജെ. തച്ചങ്കരി ഹൈക്കോടതിയില്‍

തനിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഡിജിപി ടോമിന് ജെ. തച്ചങ്കരി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഇതേ ആവശ്യത്തിന് സമര്‍പ്പിച്ച ഹര്‍ജി കോട്ടയം വിജിലന്‍സ് കോടതി തള്ളിയതിനെതിനെത്തുടര്ന്നാണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അനധികൃത സ്വത്തു സമ്പാദന കേസ് റദ്ദാക്കണെമന്നാവശ്യപ്പെട്ട് തച്ചങ്കരി നല്കിയ ഹര്‍ജി മേയ് 29-ന് കോട്ടയം വിജിലന്‍സ് കോടതി തള്ളിയിരുന്നു.
2003 മുതല്‍ 2007 വരെയുള്ള കാലയളവില്‍ തച്ചങ്കരി വരവില്‍ കവിഞ്ഞ് സ്വത്തു സമ്ബാദിച്ചെന്ന കേസില്‍ വിജിലന്‍സ് അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിജിലന്‍സ് സംഘം തന്റെ സ്വത്തു കണക്കാക്കിയതില്‍ നിരവധി പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി വിശദീകരണം നല്‍കിയെങ്കിലും ഇതു കണക്കിലെടുക്കാതെയാണ് അന്തിമ റിപ്പോര്‍ട്ട് നല്‍കിയതെന്നും അന്വേഷണ സംഘം തന്റെ വിശദീകരണം മന:പൂര്‍വം ഒഴിവാക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു.