Crime
മുടിവെട്ടാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; വിദ്യാർത്ഥികൾ പ്രിൻസിപ്പാളിനെ കുത്തികൊന്നു

ഹരിയാന : സ്കൂൾ പ്രിൻസിപ്പലിനെ വിദ്യാർഥികൾ കുത്തിക്കൊന്നു. ഹരിയാനയിലെ ഹിസാർ ജില്ലയിലാണ് സംഭവം. സ്വകാര്യസ്കൂൾ പ്രിൻസിപ്പലായ ജഗ്ബീർ സിങ് ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം. 15 വയസുള്ള വിദ്യാർത്ഥികളാണ് കൊലനടത്തിയത് കത്തിയുമായെത്തിയ വിദ്യാർഥികൾ പ്രിൻസിപ്പലിനെ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിക്കുകയാണ് ചെയ്യ്തത്.പ്രതികളായ വിദ്യാർഥികൾ സ്കൂളിലെ ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് പറഞ്ഞ് പ്രിൻസിപ്പൽ ഇവരെ നേരത്തേ ശാസിച്ചിരുന്നു.വിദ്യാർഥികളോട് ഷർട്ട് ഇൻസേർട്ട് ചെയ്യാനും വൃത്തിയായി മുടി വെട്ടാനും പ്രിൻസിപ്പൽ നിരന്തരം ആവശ്യപ്പെട്ടിരുന്നു. കുട്ടികൾക്ക് എന്തേലും വ്യക്തിപരമായ പ്രശ്നം പ്രിൻസിപ്പലിനോട് ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കും.