150 കോടി വർഷം പഴക്കമുള്ള ദിനോസർ അസ്ഥികൂടം;ലേലത്തിൽ വിറ്റത് ₹263 കോടിയ്ക്ക്
ന്യൂയോർക്ക് സിറ്റിയിൽ നടന്ന സോത്ത്ബീസിന്റെ അപൂർവ വസ്തുക്കളുടെ ലേലത്തിൽ ദിനോസർ പ്രേമികളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഏകദേശം 150 ദശലക്ഷം വർഷം പഴക്കമുള്ള സെറാറ്റോസോറസ് നാസികോർണിസ് ദിനോസറിന്റെ അസ്ഥികൂടം 30.5 മില്യൺ ഡോളറിന് – ഏകദേശം 263 കോടി ഇന്ത്യൻ രൂപയ്ക്കാണ് വിറ്റുപോയത്. ദിനോസർ ലേല ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും ഉയർന്ന വിലയായിട്ടാണ് ഇത് രേഖപ്പെടുത്തുന്നത്.
ബുധനാഴ്ച നടന്ന ഈ ലേലത്തിൽ ചൊവ്വയിൽ നിന്ന് കിട്ടിയ ശിലകൾ, അതിമനോഹരമായ രത്നങ്ങൾ, ഫോസിലുകൾ ഉൾപ്പെടെ 122 അപൂർവ വസ്തുക്കളാണ് വിൽപ്പനയ്ക്കു വന്നത്. ആറ് മിനിറ്റ് നീണ്ട വാശിയേറിയ ലേലത്തിനൊടുവിലാണ് സെറാറ്റോസോറസ് ഫോസിലിന് ഈ വില ലഭിച്ചത്.
1996-ൽ അമേരിക്കയിലെ വ്യോമിംഗിൽ ബോൺ കാബിൻ ഖനനസ്ഥലത്തിൽ കണ്ടെത്തിയ അസ്ഥികൂടത്തിന് ആറ് അടി, മൂന്ന് ഇഞ്ച് (1.9 മീറ്റർ) ഉയരവും 10 അടി, എട്ട് ഇഞ്ച് (3.25 മീറ്റർ) നീളവുമാണ് ഉള്ളത്. ടൈറനോസോറസ് റെക്സിനോട് രൂപസമാനതകളുള്ളതാണ് സെറാറ്റോസോറസിന്, പക്ഷേ അതിനേക്കാൾ ചെറുതും അതിവേഗവുമായ വേട്ടയാടിയാണ് ഈ ഇനത്തിൽപ്പെട്ട ദിനോസറുകൾ ജീവിച്ചിരുന്നത്. മൂക്കിലെ കൊമ്പ്, നീളമുള്ള പല്ലുകൾ, വാലിലും അസ്ഥികവചങ്ങൾ എന്നിവയാണ് ഇതിന്റെ പ്രത്യേകത.
മാത്രമല്ല, സെറാറ്റോസോറസ് നാസികോർണിസ് വർഗത്തിൽ കണ്ടെത്തിയതിൽവച്ച് നാലാമത്തേതും, പ്രായപൂർത്തിയാകാത്തവയിൽ ഒരേയൊണ്ണവുമാണ്.
2023-ൽ 44.6 മില്യൺ ഡോളറിന് വിറ്റുപോയ ‘Apex’ എന്ന ദിനോസർ ഫോസിലിന് ശേഷമാണ് ഈ ഫോസിൽ മൂന്നാമത്തെ സ്ഥാനത്തെത്തുന്നത്. ഈ ഫോസിൽ ആരാണ് വാങ്ങിയതെന്ന് സുരക്ഷാ കാരണങ്ങളാൽ വെളിപ്പെടുത്തിയിട്ടില്ല. ‘ഗീക്ക് വീക്ക് 2025’ എന്ന ക്യാമ്പെയ്‌നിന്റെ ഭാഗമായാണ് ഈ ലേലം നടത്തിയത്.
Tag: 1.5 billion year old dinosaur skeleton sold at auction for ₹263 crore