മൂന്നാമത്തെ ബഹിരാകാശ യാത്രക്കാരി ഇന്ത്യന്‍ വംശജ; യാത്ര ഇന്ന്
ന്യൂയോര്‍ക്ക്: ആറംഗ ബഹിരാകാശ സംഘം ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് 6.30 ന് യാത്ര തിരിക്കും. വെര്‍ജിന്‍ ഗലാക്റ്റിക് മേധാവി റിച്ചഡ് ബ്രാന്‍സനുള്‍പ്പെടെയുള്ള ആറംഗ സംഘമാണ് യാത്ര തിരിക്കുന്നത്. വെര്‍ജിന്‍ ഗലാക്റ്റിക്കിന്റെ സ്‌പേസ് പ്ലെയിനായ വിഎസ്എസ് യൂണിറ്റിയിലാകും സഞ്ചരിക്കുക.
യാത്രാ സംഘത്തില്‍ ആന്ധ്രയിലെ ഗുണ്ടൂരില്‍ ജനിച്ച ഇന്ത്യന്‍ വംശജ ശിരിഷ ബാന്‍ഡ്ലയും (34) ഉള്‍പ്പെടുന്നുണ്ട്. യാത്ര വിജയിച്ചാല്‍, ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജയായ വനിതയാകും ശിരിഷ. കല്‍പന ചൗളയും സുനിത വില്യംസുമാണ് ഇതിനു മുന്‍പ് ഈ നേട്ടം കൈവരിച്ചവര്‍.
വെര്‍ജിന്‍ ഗലാക്റ്റിക്കിന്റെ സ്‌പേസ് പ്ലെയിനായ വിഎസ്എസ് യൂണിറ്റിയിലാകും സഞ്ചരിക്കുക. ടേക്ക് ഓഫ് മുതല്‍ തിരിച്ചിറക്കം വരെയുള്ള ഘട്ടങ്ങള്‍ക്ക് പരമാവധി ഒരു മണിക്കൂറേ എടുക്കുകയുള്ളൂവെന്ന് വെര്‍ജിന്‍ ഗലാക്റ്റിക് അറിയിച്ചു.
ഭൂമിയില്‍ നിന്ന് 3 ലക്ഷം അടി വരെ ഉയരത്തില്‍ വിഎസ്എസ് യൂണിറ്റി എത്തുമെന്നാണ് കരുതുന്നത്. ഈ ഘട്ടത്തില്‍ യാത്രികര്‍ ഭാരമില്ലാത്ത അവസ്ഥ അനുഭവപ്പെടും.