Latest NewsNationalNewsUncategorized
കേന്ദ്രസർക്കാർ അയച്ച 100 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ കൊച്ചിയിലെത്തി
കൊച്ചി: കേന്ദ്രസർക്കാർ അയച്ച മെഡിക്കൽ ഓക്സിജൻ കൊച്ചിയിൽ എത്തി. കേരളത്തിന്റെ അഭ്യർഥന പരിഗണിച്ച് 100 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനാണ് കേന്ദ്രം അയച്ചത്.
ആറ് ഓക്സിജൻ ടാങ്കറുകളടങ്ങിയ ട്രെയിൻ പുലർച്ചെ 3.35ഓടെയാണ് വല്ലാർപാടം ടെർമിനലിലെത്തിയത്. ബംഗാളിൽ നിന്നാണ് ഓക്സിജൻ കൊണ്ടുവന്നത്.
കേന്ദ്രസർക്കാരിന്റെ ഓക്സിജൻ ലഭിച്ചതോടെ സംസ്ഥാനത്തെ ഓക്സിജൻ ക്ഷാമത്തിന് വലിയൊരളവിൽ പരിഹാരമാവും.