Latest NewsNationalNews
കനത്ത മഴയില്‍ മുംബൈയിൽ മണ്ണിടിച്ചിൽ; 11 മരണം, നിരവധിപേർ കുടുങ്ങിക്കിടക്കുന്നു
മുംബൈ: കനത്ത മഴയെ തുടർന്നുള്ള മണ്ണിടിച്ചിൽ മുംബൈയില്‍ 11 മരണം. മുംബൈയിലെ ചെമ്പൂരിലെ ഭരത് നഗറിലാണ് ദുരന്തമുണ്ടായത്. നിരവധി പേരെ കാണാതായതായും റിപ്പോർട്.
നിർത്താതെ പെയ്യുന്ന മഴയെ തുടർന്നാണ് ശനിയാഴ്ച രാത്രിയോടെ അപകടമുണ്ടായത്. സംഭവസ്ഥലത്തുനിന്ന് ഇതുവരെ 15 പേരെ രക്ഷപ്പെടുത്തി. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.