ഉത്തർപ്രദേശിലെ ഗോണ്ടയിൽ നടന്ന വാഹനാപകടത്തിൽ 11 പേർ മരിച്ചു. ഇടിയതോക്ക് പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു അപകടം. ക്ഷേത്രദർശനത്തിന് പോയ ഭക്തരാണ് അപകടത്തിൽപ്പെട്ടത്.
പൃഥ്വിനാഥ് ക്ഷേത്രത്തിലേക്ക് യാത്ര ചെയ്തിരുന്ന ഭക്തരെ കൊണ്ടുപോയ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞതാണ് ദുരന്തത്തിന് കാരണമായത്. അപകടസമയത്ത് വാഹനത്തിൽ 15 പേർ സഞ്ചരിച്ചിരുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ദുഃഖം പ്രകടിപ്പിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
Tag: 11 killed in Uttar Pradesh road accident