സെല്‍ഫിയെടുക്കുന്നതിനിടെ ട്രാക്ടര്‍ കിണറ്റില്‍ വീണു; 20കാരന് ദാരുണാന്ത്യം
തിരുപത്തൂര്‍ (തമിഴ്നാട്): സെല്‍ഫി ഭ്രമം യുവാക്കളെ അപകടത്തില്‍ എത്തിക്കുന്നതിന്‍റെ ഏറ്റവും പുതിയ വാര്‍ത്തയാണ് തമിഴ് നാടില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്രാക്ടറില്‍ ഇരുന്ന് സെല്‍വിയെടുത്ത 20കാരന്‍ വാഹനത്തോടൊപ്പം കിണറ്റില്‍ വീണു മരിച്ചു. ചെന്നൈയില്‍ കാറ്ററിങ് കമ്ബനിയില്‍ ജോലി ചെയ്തിരുന്ന കെ. സജീവിനാണ് ദാരുണാന്ത്യം സംഭവിച്ചത്. വെള്ളിയാഴ്ച വാണിയമ്ബാടിയിലെ ചിന്നമോട്ടൂര്‍ ഗ്രാമത്തിലായിരുന്നു അപകടം.
ട്രാക്ടറിലിരുന്നു മൊബൈല്‍ ഫോണില്‍ സെല്‍ഫി എടുത്ത സജീവിനോട് കൂടുതല്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ സുഹൃത്തുക്കള്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ട്രാക്ടര്‍ സ്റ്റാര്‍ട്ട് ചെയ്ത് പിറകിലേക്ക് എടുത്ത് യുവാവ് സെല്‍ഫി പകര്‍ത്തി. ഇതിനിടെ പിന്നിലേക്ക് തെന്നിമാറിയ ട്രാക്ടര്‍, 120 അടി ആഴമുള്ള ജലസേചനത്തിന് വെള്ളമെടുക്കുന്ന വലിയ കിണറ്റില്‍ വീഴുകയായിരുന്നു.
35 അടി താഴ്ചയിലുള്ള വെള്ളത്തില്‍ മുങ്ങിയാണ് യുവാവ് മരിച്ചത്. സംഭവം അറിഞ്ഞ കര്‍ഷകര്‍ വിവരം പൊലീസിനെയും അഗ്നിശമനസേനയെയും അറിയിക്കുകയായിരുന്നു. നാലു മണിക്കൂര്‍ നീണ്ട പരിശ്രമത്തില്‍ വെള്ളം വറ്റിച്ച ശേഷമാണ് കിണറ്റില്‍ നിന്ന് യുവാവിന്‍റെ മൃതദേഹവും ട്രാക്ടറും പുറത്തെടുത്തത്.