അർജുൻ ഉൾപ്പെടെ 11 പേർ ഓർമയുടെ ആഴങ്ങളിൽ; ഷിരൂർ ദുരന്തത്തിന് ഇന്നേക്ക് രു വർഷം
കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെ 11 പേരുടെ ജീവനെടുത്ത ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്ന് ഒരു വർഷം പൂര്ത്തിയായി. 2024 ജൂലൈ 16-നാണ് കനത്ത മഴയെ തുടർന്ന് കർണാടകയിലെ ഷിരൂരിൽ വൻ മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. നാഷണൽ ഹൈവേ 66 ലെ അപകടസ്ഥലത്ത് അർജുന് ഓടിച്ചിരുന്ന ലോറിയും മറ്റ് വാഹനങ്ങളും മണ്ണിനടിയിൽ അകപ്പെടുകയായിരുന്നു.
വലിയ തോതിലുള്ള രക്ഷാപ്രവർത്തനത്തിന്റെയും ദേശീയ ശ്രദ്ധയ പിടിച്ചുപറ്റിയതുമായിരുന്നു ഷിരൂർ ദുരന്തം. ദുരന്തത്തെ തുടർന്ന കാണാതായ അർജുനെയും ട്രക്കിനെയും കണ്ടെത്താനുള്ള തിരച്ചിൽ 72 ദിവസം നീണ്ടു. ഒടുവിൽ സെപ്റ്റംബർ 25ന് ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് ഗംഗാവലി പുഴയുടെ അടിത്തട്ടിൽ നിന്ന് ട്രക്കും അർജുന്റെ മൃതദേഹവും കണ്ടെത്തിയത്.
2024 ജൂലൈ 16-ന് രാവിലെ 8 മണിയോടെയാണ് ദുരന്തം ഉണ്ടായത്. സമീപത്തെ ചായക്കടയും വീടുകളും നിരവധി വാഹനങ്ങളും ഒലിച്ചുപോയി. അർജുന് ഉൾപ്പെടെ 11 പേരെ കാണാതാവുകയായിരുന്നു. മഴയും കനത്ത മഴയും പുഴയിലെ അടിയൊഴുക്കും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. NDRF, നാവികസേന, സന്നദ്ധസംഘങ്ങൾ, ഇടക്കിടെ എത്തിച്ച സാങ്കേതിക ഉപകരണങ്ങൾ എല്ലാം ഉപയോഗിച്ചെങ്കിലും തുടക്കത്തിൽ ഫലമുണ്ടാകില്ല. അർജുന്റെ കുടുംബം തുടർച്ചയായി തിരച്ചിലിന് സമ്മർദ്ദം ചെലുത്തുകയും സർക്കാർ നടപടികൾക്കെതിരെ വിമർശനവും ഉയർത്തുകയുമായിരുന്നു. “തിരച്ചിൽ പേരിനുവേണ്ടി മാത്രമാണ്” എന്ന ആരോപണവും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ഉയർന്നു. സെപ്റ്റംബർ 25ന് ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് ഗംഗാവലി പുഴയിൽ നിന്നു ട്രക്കും കാബിനിനുള്ളിൽ അർജുന്റെ ശരീരാവശിഷ്ടങ്ങളും കണ്ടെത്തിയത്. ഇതോടെ മൂന്ന് മാസത്തോളം നീണ്ട അകലമായ കാത്തിരിപ്പ് അവസാനിച്ചു.
Tag: 11 people including Arjun are still in the depths of memory; one year years have passed since the Shirur tragedy