Latest NewsNationalNewsUncategorized
കോവിഡ് പോരാട്ടത്തിൽ ഇന്ത്യക്ക് പിന്തുണ; ത്രിവർണമണിഞ്ഞ് നയാഗ്ര വെള്ളച്ചാട്ടം
വാഷിങ്ടൺ: കോവിഡ് പോരാട്ടത്തിൽ ഇന്ത്യക്ക് പിന്തുണയറിച്ച് ത്രിവർണ നിറത്തിൽ നയാഗ്ര വെള്ളച്ചാട്ടം. കാനഡയാണ് നയാഗ്ര വെള്ളച്ചാട്ടത്തിന് ലൈറ്റുകൾ കൊണ്ട് ത്രിവർണനിറം നൽകിയത്.
ഇന്ത്യയിൽ കോവിഡ് വ്യാപനം വർധിക്കുകയാണ്. അത് വലിയ രീതിയിലുള്ള മരണങ്ങൾക്കും കാരണമാവുന്നു. ഇന്ത്യക്ക് ഐക്യദാർഢ്യം അർപ്പിക്കാൻ ഇന്ന് രാത്രി 9.30 മുതൽ 10 മണി വരെ നയാഗ്ര വെള്ളച്ചാട്ടത്തിന് ഇന്ത്യയുടെപതാകയുടെ നിറം നൽകിയെന്ന് നയാഗ്ര പാർക്ക് ട്വിറ്ററിൽ കുറിച്ചു. സ്റ്റേ സ്ട്രോങ് ഇന്ത്യ എന്ന ഹാഷ്ടാഗോടെയായിരുന്നു ട്വിറ്റർ പോസ്റ്റ്.
നിരവധി പേരാണ് ട്വീറ്റ് റീട്വീറ്റ് ചെയ്തത്. നിരവധി പേർ നയാഗ്ര പാർക്ക് അധികൃതർക്ക് നന്ദിയറിയിച്ച് ട്വീറ്റ് ചെയ്തു. നേരത്തെ ഇന്ത്യക്ക് പിന്തുണയറിയിച്ച് ദുബൈയിലെ ബുർജ് ഖലീഫയും ത്രിവർണ നിറമണിഞ്ഞിരുന്നു.