CovidKerala NewsLatest NewsNationalNews
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,059 പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്ന പ്രവണത തുടരുന്നു. 24 മണിക്കൂറിനിടെ 12,059 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1,08,26,363 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇന്നലെ മാത്രം 78 പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 1,54,996 ആയി ഉയര്‍ന്നു. നിലവില്‍ 1,48,766 പേരാണ് ചികിത്സയില്‍ ഉള്ളത്. 24 മണിക്കൂറിനിടെ 11,805 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. ഇതോട രോഗമുക്തരുടെ ആകെ എണ്ണം 1,05,22,601 ആയി ഉയര്‍ന്നു.
നിലവില്‍ കോവിഡ് പ്രതിരോധത്തിനുള്ള വാക്‌സിന്‍ കുത്തിവെയ്പ് സ്വീകരിച്ചവരുടെ എണ്ണം 58ലക്ഷത്തിലേക്ക് അടുക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 57,75,322 പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്.