keralaKerala NewsLatest NewsUncategorized

പാലക്കാട് 14കാരന്‍ ജീവനൊടുക്കി; അധ്യാപികയുടെ മാനസിക പീഡനമെന്ന് കുടുംബം

പാലക്കാട് പല്ലന്‍ചാത്തന്നൂരിൽ പതിനാലുകാരന്‍ ജീവനൊടുക്കി. കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അര്‍ജുനാണ് ജീവനൊടുക്കിയത്. സ്കൂലിൽ അധ്യാപിക കുട്ടിയെ മാനസിക പീഡനത്തിന് ഇരയാക്കിയെന്ന് കുടുംബം. അധ്യാപികയ്ക്കെതിരെ പരാതി നൽകുമെന്നും കുടുംബം ആരോപിച്ചു.

ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചതിന് അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലിലിടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിക്കുന്നു. എന്നാല്‍ ആരോപണങ്ങൾ തള്ളി സ്കൂൾ മാനേജ്മെന്റ്
രംഗത്തുവന്നു. അധ്യാപികയുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് സ്കൂൾ അധികൃതരുടെ പ്രതികരണം.

Tag: 14-year-old boy commits suicide in Palakkad; Family alleges mental torture by teacher

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button