സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ഡോളര്‍ കടത്ത് കേസിൽ നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും.

തിരുവനന്തപുരം / സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ഡോളര്‍ കടത്ത് കേസിൽ സംസ്ഥാന നിയമ സഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട് പുറത്ത്. മലയാളത്തിലെ ഒരു പ്രമുഖ വാർത്ത മാധ്യമത്തിന്റെ ന്യൂസ് ചാനലാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട അറ്റാഷെയുടെ ഡ്രൈവർ ഉൾപ്പടെയുള്ള ഡ്രൈവര്‍മാരെയും ചോദ്യം ചെയ്യുമെന്നു അധികൃതര്‍ അറിയിച്ചിട്ടുള്ളതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡോളര്‍ അടങ്ങിയ ബാഗ് പ്രതികള്‍ക്ക് കൈമാറിയെന്ന ഗുരുതര ആരോപണം സ്പീക്കര്‍ക്കെതിരെ നേരത്തെ ഉണ്ടായിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തുമാണ് ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസിൽ എത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടുവെന്നാണ് മൊഴി നൽകിയിരുന്നത്. എന്നാൽ ചോദ്യം ചെയ്യുമെന്ന വിവരം താൻ അറിഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ പറഞ്ഞതായി അതെ ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കസ്റ്റഡിയിൽ കഴിയുന്ന സ്വപ്നയും സരിത്തും കസ്റ്റംസിന് നൽകിയ മൊഴിയിൽ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് പുറമെ മറ്റു ചില പ്രമുഖരുടേയും പേരുകളുണ്ട്. മജിസ്ട്രേറ്റിന് മുന്നിൽ ഇതേ മൊഴി ആവര്‍ത്തിക്കുകയും, രഹസ്യമൊഴിയായി നൽകുകയുമായിരുന്നു. ഈ രഹസ്യ മൊഴികൾ കോടതിയിൽ അപേക്ഷനൽകി കസ്റ്റംസ് വാങ്ങിയതിന് പിറകെയാണ് ഇവരെ ഓരോരുത്തരെയും നോട്ടീസ് നൽകി വിളിച്ചുവരുത്താൻ കസ്റ്റംസ് തീരുമാനിച്ചത്. സരിത്തും സ്വപ്നയേയും പുറത്തെ ഒരു ഫ്ലാറ്റിലേക്ക് സ്പീക്കര്‍ വിളിച്ചുവരുത്തി ഡോളര്‍ അടങ്ങിയ ബാഗു കൈമാറുകയും, അവരോട് കോണ്‍സുലേറ്റ് ജനറൽ ഓഫീസിലേക്ക് എത്തിക്കാൻ സ്പീക്കര്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. ഇതുപ്രകാരം സ്വപ്നയും സരിത്തു ഉം ചേർന്ന് ബാഗ് കോണ്‍സുലേറ്റ് ജനറൽ ഓഫീസിൽ എത്തിച്ചു എന്നാണ് ഇരുവരുടെയും മൊഴി. സ്പീക്കര്‍ ശ്രീരാമകൃഷ്ണന് പുറമെ ഡോളര്‍ കടത്ത് കേസിൽ യുഎഇ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരെയും കസ്റ്റംസ് ചോദ്യം ചെയ്യും. തിങ്കളാഴ്ചയാണ് ഇത്തരത്തിൽ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. കോണ്‍സൽ ജനറലിന്റെ ഡ്രൈവറെ ചോദ്യം ചെയ്യും. അറ്റാഷെയുടെ ഡ്രൈവറെയും ചോദ്യം ചെയ്യാനായി വിളിപ്പിക്കും. അതേസമയം, രാജ്യ ദ്രോഹ കുറ്റത്തിന്റ ഭാഗമായ ഡോളർ കടത്ത് കേസിൽ സ്‌പീക്കർക്കെതിരെയുള്ള മൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജനാധിപത്യത്തിൽ സ്പീക്കറുടെ സ്ഥാനം ഉന്നതമാണ്.സ്ഥാനത്തിന് അപമാനകരമായ സംഭവമാണിത്. ആ സ്പീക്കര്‍ തന്നെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഡോളര്‍ക്കടത്ത് കേസിൽ പങ്കാളിയാവുന്നുവെന്നത് കേരളനിയമസഭയ്ക്ക് തന്നെ അപമാനകരമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.