ഇഡ്ഡലിയെ കളിയാക്കിയ വിദേശിയ്ക്ക് ചുട്ട മറുപടി കൊടുത്ത് തരൂര്‍

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയമാറിയിരിക്കുകയാണ് സൌത്ത് ഇന്ത്യന്‍സിന്റെ ഇഡ്ഡലി . ഒരുവിധപ്പെട്ട എല്ലാവര്‍ക്കും ഇഡ്ഡലി പ്രിയവുമാണ്. പിന്നെ സാമ്ബാറും തേങ്ങാ ചട്ണിയിലും മുക്കി കഴിക്കുന്ന ഇഡ്ഡലിയുടെ രുചി ആസ്വദിക്കാനുള്ള കഴിവ് എല്ലാവര്‍ക്കും ഒരുപോലെ ആകണമെന്നില്ല എന്നത് ഒരു ലോക സത്യമാണ്.
ഇപ്പോള്‍ ട്വിറ്ററിലെ സംവാദം മുഴുവനും ഇഡ്ഡലിയെപ്പറ്റിയാണ് എന്നുവേണമെങ്കിലും നമുക്ക് പറയാം. ഇഡ്ഡലിയെ കളിയാക്കികൊണ്ട് ഒരു വിദേശി പങ്കുവെച്ച ട്വീറ്റാണ് ചര്‍ച്ചകള്‍ക്ക് തുടക്കമായത്. ഈ ഇഡ്ഡലി വിവാദത്തില്‍ കമന്റുമായി നമ്മുടെ ശശി തരൂര്‍ എംപിയും എത്തിയിരിക്കുകയാണ്.
പ്രൊഫ. എഡ്വാര്‍ഡ് ആന്‍ഡേഴ്സണ്‍ എന്നയാളാണ് ഇഡ്ഡലിയെ വിമാര്‍ശിച്ച് ട്വീറ്റ് ചെയ്ത് വിവാദത്തിന് തുടക്കമിട്ടത്. ഇദ്ദേഹത്തിന്റെ ട്വീറ്റ് അനുസരിച്ച് ലോകത്തിലെ ഏറ്റവും ബോറിങ് ഫുഡ് ആണ് ഇഡ്ഡലി എന്നാണ്. ഈ ട്വീറ്റ് മകന്‍ ഇഷാന്‍ തരൂര്‍ പങ്കുവെച്ചതോടെയാണ് തരൂരിന്റെ ശ്രദ്ധയില്‍പെട്ടത്. തന്റെ ഇഡ്ഡലിയോടുള്ള വികാരം അദ്ദേഹവും ട്വിറ്ററിലൂടെ പങ്കുവെച്ചു.
അതെ, എന്റെ മകനേ, ഈ ലോകത്ത് യഥാര്‍ത്ഥത്തില്‍ വെല്ലുവിളികള്‍ നേരിടുന്ന ചിലരുണ്ട്. സംസ്കാരം നേടിയെടുക്കാന്‍ പ്രയാസമാണ്: ഇഡ്ലിലിയെ അഭിനന്ദിക്കുന്നതിനോ ക്രിക്കറ്റ് ആസ്വദിക്കുന്നതിനോ ഓട്ടംതുള്ളല്‍ കാണുന്നതിനോ ഉള്ള രുചിയും പരിഷ്കരണവും എല്ലാ മനുഷ്യര്‍ക്കും ലഭിക്കുന്നില്ല. ഈ പാവം മനുഷ്യനോട് സഹതാപം മാത്രം, കാരണം ജീവിതം എന്തായിരിക്കുമെന്ന് അദ്ദേഹത്തിനറിയില്ല എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.