CovidKerala NewsLatest News
രാജ്യത്ത് 14,264 പേര്‍ക്ക് കൂടി കോവിഡ് ; 90 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 14,264 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 11,667 പേര്‍ രോഗമുക്തി നേടി. പുതിയതായി 90 മരണമാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്.
രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,09,91,651 ആയി. ഇതില്‍ 1,06,89,715 പേര്‍ രോഗമുക്തി നേടി. 1,56,302 പേരാണ് മരിച്ചത്. 1,45,634 പേരാണ് ചികിത്സയില്‍ തുടരുന്നത്.
അതെ സമയം ഇതുവരെ രാജ്യത്ത് 1,10,85,173 പേര്‍ക്ക് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.