15-ാം സഭയുടെ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്
തിരുവനന്തപുരം അട്ടിമറികള്‍ക്ക് ഒന്നും സാധ്യതയില്ലെങ്കിലും 15-ാം കേരള നിയമസഭയിലെ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്. സി പി എമ്മിലെ തൃത്താല എം എള്‍ എ എം ബി രാജേഷും കോണ്‍ഗ്രസിന്റെ കഉണ്ടറ എം എല്‍ എ പി സി വിഷ്ണുനാഥും തമ്മിലാണ് മത്സരം. 140 അംഗ സഭയില്‍ എല്‍ ഡി എഫിന് 99 അംഗങ്ങളുടെ വലിയ ഭൂരിഭക്ഷമുണ്ട്. യുഡിഎഫിന് 41 അംഗങ്ങളുമാണുള്ളത്. ഈ സാഹചര്യത്തില്‍ എം ബി രാജേഷ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ ജനാധിപത്യ രീതിയിലുള്ള ഒരു പ്രതിപക്ഷ പോരാട്ടമായാണ് പ്രതിപക്ഷം മത്സരത്തെ സമീപിക്കുന്നത്.
കഴിഞ്ഞ ദിവസം 136 എം എല്‍ എമാരുടെ സത്യപ്രതിജ്ഞയോടെ പതിനഞ്ചാം കേരള നിയമസഭാ സമ്മേളനത്തിന് തുടക്കമായിരുന്നു. കൊവിഡ് നിരീക്ഷണത്തിലായതിനാല്‍ കെ ബാബു, എം വിന്‍സന്റ് എന്നിവര്‍ക്കും, ആരോഗ്യ പ്രശ്‌നങ്ങളാല്‍ വി അബ്ദുറഹ്മാനും സത്യപ്രതിജ്ഞക്ക് എത്താനായില്ല.
പ്രോടേം സ്പീക്കര്‍ പി ടി എ റഹീമാണ് സത്യപ്രതിജ്ഞാ ചടങ്ങ് നിയന്ത്രിച്ചത്. ഇന്ന് സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷം സഭ പിരിയും. തുടര്‍ന്ന് 28നാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂണ്‍ നാലിന് ബജറ്റവതരണം നടക്കും. ജൂണ്‍ 14 വരെയാണ് സഭാ സമ്മേളനം.