Kerala NewsLatest News

സംസ്ഥാനത്ത് 15 ട്രെയിനുകള്‍ ഇന്നു മുതല്‍ വീണ്ടും ഓടിത്തുടങ്ങും

കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്നു ട്രെയിന്‍ സര്‍വ്വീസുകള്‍ വീണ്ടും പുനഃരാരംഭിക്കുന്നു. സംസ്ഥാനത്ത് ഇന്ന് മുതല്‍ 15 സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കും.

തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി, മംഗളൂരു-നാഗര്‍കോവില്‍ ഏറനാട്, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്, എറണാകുളം- തിരുവനന്തപുരം വഞ്ചിനാട്, ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ്, പുനലൂര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ്, ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍സിറ്റി, തിരുവനന്തപുരം-മംഗളൂരു (06347/48) എക്‌സ്പ്രസ്, തിരുനെല്‍വേലി-പാലക്കാട് പാലരുവി, എറണാകുളം-കാരയ്ക്കല്‍ എക്‌സ്പ്രസ്, എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി , കൊച്ചുവേളി-മൈസൂരു എക്‌സ്പ്രസ്, ചെന്നൈ എഗ്മൂര്‍-ഗുരുവായൂര്‍ എന്നിവയാണ് പുനരാരംഭിക്കുന്നത്.

എല്ലാ ട്രെയിനുകളിലും റിസര്‍വേഷന്‍ നിര്‍ബന്ധമാണ്. അതേസമയം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കേരളത്തില്‍ അണ്‍ലോക്ക് പ്രക്രിയ ആരംഭിക്കും. എന്നാലും നിയന്ത്രണങ്ങള്‍ തുടരും. ടിപിആര്‍ നിരക്കിന്റെ അടിസ്ഥാനത്തിലാകും നിയന്ത്രണങ്ങള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button