CinemaLatest NewsNationalNews

നീലച്ചിത്ര നിര്‍മാണം: രാജ് കുന്ദ്രക്കെതിരേ 1500 പേജുള്ള കുറ്റപത്രം; ഭാര്യ ശില്‍പഷെട്ടിയുടെയും, നടി ഷെര്‍ലിന്‍ ചോപ്രയുടെയും അടക്കം 43 സാക്ഷിമൊഴികളും

മുംബൈ: നീലച്ചിത്ര നിര്‍മാണ കേസില്‍ പ്രതികള്‍ക്കെതിരെ മുംബൈ പോലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ ദിവസമാണ് മുംബൈയിലെ കോടതിയില്‍ 1500-ഓളം പേജ് വരുന്ന കുറ്റപത്രം സമര്‍പ്പിച്ചത്. വ്യവസായിയായ രാജ് കുന്ദ്രയാണ് കേസിലെ മുഖ്യസൂത്രധാരനെന്നും കുന്ദ്രയും മറ്റ് പ്രതികളും ചേര്‍ന്ന് യുവതികളെ ചൂഷണം ചെയ്ത് അശ്ലീലവീഡിയോകള്‍ നിര്‍മ്മിക്കുകയായിരുന്നു എന്നും കുറ്റപത്രത്തില്‍ പറയുന്നു.

സാങ്കേതിക പരിശോധനകളില്‍നിന്നും സാക്ഷിമൊഴികളില്‍നിന്നും രാജ് കുന്ദ്രക്കെതിരേ നിരവധി തെളിവുകള്‍ ലഭിച്ചെന്നാണ് പോലീസിന്റെ വാദം. ഭാര്യയും നടിയുമായ ശില്‍പ ഷെട്ടി, നടി ഷെര്‍ലിന്‍ ചോപ്ര എന്നിവരുള്‍പ്പെടെ 43 പേരുടെ സാക്ഷിമൊഴികളും കുറ്റപത്രത്തിലുണ്ട്. സിനിമകളില്‍ അവസരം കിട്ടാന്‍ കാത്തിരുന്ന, സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവതികളെയാണ് നീലച്ചിത്ര നിര്‍മാണത്തിന് ഉപയോഗിച്ചതെന്നും ഈ ദൃശ്യങ്ങള്‍ വിവിധ വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്പുകളിലും അപ് ലോഡ് ചെയ്ത് രാജ് കുന്ദ്ര അനധികൃതമായി കോടികള്‍ സമ്ബാദിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഈ വര്‍ഷമാദ്യം മുംബൈയിലെ മലാദിലെ ബംഗ്ലാവില്‍ പോലീസ് നടത്തിയ റെയ്ഡിന് പിന്നാലെയാണ് നീലച്ചിത്ര നിര്‍മാണ റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. കേസില്‍ അഭിനേതാക്കളും സിനിമാപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ ആദ്യഘട്ടത്തില്‍ അറസ്റ്റിലായിരുന്നു. തുടരന്വേഷണത്തിലാണ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയും കൂട്ടാളികളും അറസ്റ്റിലായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button