Editor's ChoiceKerala NewsLatest NewsLocal NewsNews
മുഖ്യമന്ത്രിയുടെ പ്രചരണം സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് ഏശിയില്ല.

കണ്ണൂര്‍ / തദ്ദേശ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മടം മണ്ഡലത്തില്‍ യുഡിഎഫിന് മികച്ച വിജയം. മുഖ്യമന്ത്രിയുടെ പ്രചരണം സ്വന്തം മണ്ഡലത്തിൽ അത്ര കണ്ട് ഏശിയില്ല. ധര്‍മ്മടം മണ്ഡലത്തില്‍ ഉള്‍പ്പെട്ട കടമ്പൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് ആണ് വിജയിച്ചത്. മുഴപ്പിലങ്ങാട് പഞ്ചായത്തിലും യുഡിഎഫ് തന്നെയാണ് മുന്നിലെത്തിയത്. ഇവിടെ എസ്‌ഡിപിഐ നാല് വാര്‍ഡുകളില്‍ മുന്നിലെത്തുകയുണ്ടായി. സ്വന്തം മണ്ഡലമായ ധര്‍മ്മടത്തായിരുന്നു പിണറായി പ്രചരണത്തിന് എത്തിയത്. ധര്‍മ്മടം മണ്ഡലത്തിലെ വാര്‍ഡുകളിലടക്കം ജയം യുഡിഎഫിനാണ് സ്വന്തമായത്.