CovidLatest NewsNationalNews
രാജ്യത്ത് 24 മണിക്കൂറിനിടെ 1501 കോവിഡ് മരണം; ആകെ രോഗികള്‍ 18 ലക്ഷം കടന്നു
ന്യൂഡല്‍ഹി > കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.61 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് രാജ്യത്തെ രണ്ടരലക്ഷത്തിലേറെ പ്രതിദിന കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2,61,500 പേര്‍ക്ക് ഇന്ന് രാവിലെ ഒമ്ബത് മണി വരെയുള്ള 24 മണിക്കൂറില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചു എന്നാണ് ഔദ്യോഗിക കണക്ക്.
കോവിഡ് ബാധിതരായ 1501 പേര് ഇതേസമയം മരണപ്പെട്ടു. ഇന്നത്തെ കണക്കോടെ രാജ്യത്ത് കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം 18 ലക്ഷം പിന്നിട്ടു. 18,01,316 ആക്ടീവ് കോവിഡ് കേസുകളാണ് നിലവില്‍ ഇന്ത്യയിലുള്ളത്. രണ്ടാം തരംഗത്തില്‍ കോവിഡ് വൈറസിന്‍്റെ ജനിതകമാറ്റം വന്ന വകഭേദം നിരവധി സാംപിളുകളില്‍ കണ്ടെത്തിയെന്നാണ് വിവരം.