DeathKerala NewsLatest News
കൊല്ലം പള്ളിക്കലാറില്‍ കുട്ടി മുങ്ങി മരിച്ചു.
കൊല്ലം: പള്ളിക്കലാറില്‍ കുളിക്കാനിറങ്ങിയ പതിനാറ് വയസ്സുകാരന് മുങ്ങി മരിച്ചു. കാരൂര്‍കടവ് പാലത്തിന്റെ തെക്കു ഭാഗത്തെ കടവില്‍ കുളിക്കാനിറങ്ങിയ കുട്ടിയാണ് മരണപ്പെട്ടത്.
കല്ലുംതാഴം കിളികൊല്ലൂര്‍ പരാലുവിള ചിറയില്‍ പുത്തന്‍വീട്ടില്‍ മുഹമ്മദ് നിജാസാണ് മുങ്ങി മരിച്ചത്. സുഹൃത്തായ പുലിയൂര് വഞ്ചി തെക്ക് കുട്ടത്തറയില് യാസീറിന്റെ കൂടെ കുളിക്കാന്‍ പോയതായിരുന്നു നിജാസ്.
രണ്ട് പേരും കുളിക്കുന്നതിനിടെ അടിയൊയുക്കില് പെടുകയായിരുന്നു. അതേസമയം യാസീറിനെ രക്ഷിക്കാന്‍ നാട്ടുകാര്‍ക്ക് കഴിഞ്ഞു.