Latest News
സ്കൂളുകള്‍ തുറക്കാനൊരുങ്ങി കര്‍ണാടക
കര്‍ണാടക : സ്കൂളുകള്‍ തുറക്കാനൊരുങ്ങി കര്‍ണാടക. ആഗസ്റ്റ് 23 മുതല്‍ 9-ാം ക്ലാസ് മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ആരംഭിക്കുന്നത്. കേരളവും മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ വാരാന്ത്യ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനും തീരുമാനമായി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം കോവിഡ് ടാസ്ക് ഫോഴ്സ് യോഗത്തിനുശേഷമാണ് മുഖ്യമന്ത്രി പുതിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച രാത്രി ഒന്‍പതു മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുവരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. രാത്രി 9 മുതല്‍ പുലര്‍ച്ച 5 വരെ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ തുടരാനും തീരുമാനിച്ചു.