Latest NewsNationalNews
പൂണെ കെമിക്കല്‍ ഫാക്ടറിയിലെ തീപിടുത്തം; 17 മൃതദേഹങ്ങള്‍ കണ്ടെടുത്തു
മുംബൈ: പുനെയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 17 മൃതദേഹങ്ങള്‍ കണ്ടെടുത്തു. തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍.
ജലശുദ്ധീകരണത്തിനടക്കമുള്ള വസ്തുക്കള്‍ നിര്‍മ്മിക്കുന്ന കമ്ബനിയില്‍ കോവിഡിനു പിന്നാലെ സാനിറ്റൈസര്‍ അടക്കം വിവിധ വസ്തുക്കളും നിര്മ്മിച്ചിരുന്നതായാണു വിവരം.
ഫാക്ടറി ഉടമയോട് അന്വേഷണത്തിന് ഹാജരാകാന്‍ ആവശ്യപ്പെട്ടു സമന്‍സ് അയച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ 5 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു.