keralaKerala NewsLatest News
തൃശൂര്‍ സംസ്ഥാനപാതയില്‍ ബസ് മറിഞ്ഞ് 17 പേര്‍ക്ക് പരുക്ക്

തൃശൂര്‍– കുറ്റിപ്പുറം സംസ്ഥാനപാതയില്‍ ബസ് മറിഞ്ഞ് 17 പേര്‍ക്ക് പരുക്ക്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. പുലര്‍ച്ചെ 5.30ഓടെയാണ് പുറ്റക്കര ഭാഗത്ത് വച്ച് അപകടം സംഭവിച്ചത്. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. പരുക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകട കാരണം ഇതുവരെ വ്യക്തമല്ല.
അപകടത്തെ തുടര്‍ന്ന് തൃശൂര്‍– കുന്നംകുളം ബൈപ്പാസില്‍ വലിയ ഗതാഗത തടസ്സം അനുഭവപ്പെടുന്നു. നാട്ടുകാരും പോലീസും ചേര്‍ന്ന് ബസ് റോഡില്‍ നിന്ന് നീക്കാന്‍ ശ്രമം തുടരുകയാണ്.
Tag: 17 injured as bus overturns on Thrissur state highway