അഞ്ചുവര്‍ഷത്തിനിടെ കോണ്‍ഗ്രസ് വിട്ടത് 170 എം.എല്‍.എമാര്‍

ന്യൂഡല്‍ഹി: അഞ്ചുവര്‍ഷത്തിനിടെ കോണ്‍ഗ്രസ് വിട്ടത് 170 എം.എല്‍.എമാര്‍. 2016 മുതല്‍ 2020 വരെ നടന്ന തെരഞ്ഞെടുപ്പ് സമയങ്ങളില്‍ കൂറുമാറിയവരില്‍ 42 ശതമാനവും കോണ്‍ഗ്രസ് എം.എല്‍.എമാരാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസ് (എ.ഡി.ആര്‍) റിേപ്പാര്‍ട്ടില്‍ പറയുന്നു.
അതേസമയം ഇക്കാലയളവില്‍ 18 ബി.ജെ.പി എം.എല്‍.എമാര്‍ മറ്റു പാര്‍ട്ടികളിലേക്ക് ചേക്കേറി. സി.പി.എമ്മില്‍നിന്ന് അഞ്ചു എം.എല്‍.എമാരും സി.പി.ഐയില്‍നിന്ന് ഒരാളും പാര്‍ട്ടി വിട്ടു. അഞ്ചുവര്‍ഷത്തിനിടെ എം.പിമാരും എം.എല്‍.എമാരുമടക്കം 433 പേരാണ് മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്നത്. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിരുന്നു മിക്ക കരുനീക്കങ്ങളും. തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തവരാണ് പാര്‍ട്ടി വിട്ടവരില്‍ ഭൂരിഭാഗവും.
405എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടതില്‍ 42 ശതമാനവും കോണ്‍ഗ്രസില്‍നിന്നാണ്. ബി.ജെ.പി വിട്ടത് നാലു ശതമാനവും. കോണ്‍ഗ്രസില്‍നിന്നുള്ള കൊഴിഞ്ഞുപോക്കില്‍ നേട്ടമുണ്ടാക്കിയത് ബി.ജെ.പിയാണെന്നും എ.ഡി.ആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റു പാര്‍ട്ടികളില്‍ നിന്ന് 182 എം.എല്‍.എമാര്‍ (44.9 ശതമാനം) ബി.ജെ.പിയില്‍ ചേര്‍ന്നു. അതേസമയം 38 (9.4ശതമാനം) എം.എല്‍.എമാരാണ് കോണ്‍ഗ്രസിലേക്ക് എത്തിയത്. തെലങ്കാന രഷ്ട്ര സമിതിയില്‍ 25 എം.എല്‍.എമാര്‍ (6.2ശതമാനം)പേരുമെത്തി.
2019 ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് അഞ്ചു ലോക്സഭ എം.പിമാര്‍ ബി.ജെ.പി വിട്ട് മറ്റു പാര്‍ട്ടികളില്‍ ചേക്കേറി. ഏഴ് രാജ്യസഭ എം.പിമാര്‍ കോണ്‍ഗ്രസ് വിട്ട് മറ്റു പാര്‍ട്ടികളിലും എത്തി. പാര്‍ട്ടി വിട്ട മൊത്തം 12 ലോക്സഭ എം.പിമാരില്‍ അഞ്ചുപേര്‍ കോണ്ഗ്രസിേലക്കാണ് എത്തിയതെന്നും എ.ഡി.ആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.