കോവിഡ് കാലത്ത് പാവങ്ങൾക്ക് 18 ലക്ഷം വീടുകൾ,1.75 ലക്ഷം വീടുകളുടെ താക്കോൽദാനം നടത്തി പ്രധാനമന്ത്രി

കോവിഡും ലോക്ക്ഡൗണും വന്നതോടെ സാധരണക്കാരായ പലരും ദുരിതത്തിലായി. കയറിക്കിടക്കാൻ ഒരു വ5ീടു പോലും ഇല്ലാതെ നിരവധി പേരാണ് രാജ്യത്തുള്ളത്. അത്തരത്തിലുള്ള പാവങ്ങളുടെ കണ്ണീരൊപ്പുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ആവാസ് യോജന പദ്ധതി പ്രകാരം പണിയുന്ന വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾ അതി വേഗത്തിൽ ആയെന്ന് വ്യക്തമാക്കുകയാണ് പ്രധാനമന്ത്രി. കോവിഡ് മഹാമാരിക്കിടെ വലിയ പ്രതിസന്ധി നില നിന്നിരുന്നു എങ്കിലും 18 ലക്ഷം വീടുകളാണ് ഇത്തരത്തിൽ രാജ്യത്ത് പൂർത്തിയായിട്ടുള്ളത്.
ഒരു വീടിന്റെ പണി നേരത്തെ 125 ദിവസങ്ങൾ കൊണ്ട് പൂർത്തി ആയിരുന്നു എങ്കിൽ ഇപ്പോൾ 450-60 ദിവസം കൊണ്ട് പണി പൂർത്തിയാകുന്നുണ്ട്.അതിഥി തൊഴിലാളികൾ മടങ്ങി എത്തിയതും ജോലികൾ വേഗത്തിൽ തീരാൻ കാരണം ആയി എന്നും പ്രധാനമന്ത്രി പറഞ്ഞു. മധ്യപ്രദേശിൽ പണി പൂർത്തിയായ 1.75 ലക്ഷം വീടുകളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.ഗരീബ് കല്യാൺ റോസ്ഗാർ അഭിയാൻ വഴി 23000 കോടി രൂപയാണ് അടിസ്ഥാന സൗകര്യങ്ങൾക്കായി ചെലവിട്ടത്. ഗ്രാമീണ സമ്ബദ് വ്യവസ്ഥയ്ക്കാണ് ഇതിന്റെ ഗുണം ലഭിച്ചത്.
നേരത്തെ മോദി ലോക്ക്ഡൗൺ സമയം പാവപ്പെട്ടവരുടെ ദുരിതങ്ങൾ മനസിലാക്കുകയും അവർക്കായി പ്രവർത്തിക്കുന്നതിനുമാണ് പ്രാധാന്യം നൽകുന്നത് എന്ന് വ്യക്തമാക്കിയിരുന്നു.ലോക്ക്ഡൗൺ സമയത്ത് രാജ്യത്തിന്റെ മുൻഗണന,ആരും വിശപ്പില്ലെന്ന് ഉറപ്പാക്കലായിരുന്നു. ആരും വിശന്ന വയറോടെ ഉറങ്ങേണ്ടിവരുന്നില്ല എന്ന് ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ,സംസ്ഥാന ഗവൺമെന്റുകളും പൊതുസമൂഹവമൊക്കെ പരമാവധി ശ്രദ്ധിച്ചു.രാജ്യമായാലും വ്യക്തിയായാലും സമയബന്ധിതവും വിവേകപൂർണ്ണവുമായ തീരുമാനങ്ങൾ ഏത് പ്രതിസന്ധിയെയും നേരിടാനുള്ള നമ്മുടെ ശക്തി വർദ്ധിപ്പിക്കുന്നു.അങ്ങനെ,ലോക്ഡൗൺ തുടങ്ങിയ ഉടൻ തന്നെ കേന്ദ്ര ഗവൺമെന്റ് പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന കൊണ്ടുവന്നു.ഇതുപ്രകാരം 1.75 ലക്ഷം കോടി ദരിദ്രർക്കുള്ള പാക്കേജാണ് നടപ്പാക്കിയത്.കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 20 കോടി ദരിദ്ര കുടുംബങ്ങൾക്ക് നേരിട്ടുള്ള ആനുകൂല്യങ്ങൾ ലഭിച്ചു.31,000 കോടി രൂപ.ഈ കാലയളവിൽ,9 കോടിയിലധികം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ 18,000 കോടി നിക്ഷേപിച്ചു. അതോടൊപ്പം,പ്രധാനമന്ത്രി ഗരിബ് കല്യാൺ റോസ്ഗാർ അഭിയാൻ ഗ്രാമീണ മേഖലയിലെ തൊഴിലിനായി വേഗത്തിൽ പ്രവർത്തനം ആരംഭിച്ചു.കേന്ദ്ര ഗവൺമെന്റ് 50,000 കോടി രൂപയാണ് ഇതിനു ചെലവഴിക്കുന്നത്.
സുഹൃത്തുക്കളേ,ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തിയ മറ്റൊരു വലിയ കാര്യമുണ്ട്.ഇന്ത്യയിൽ 80 കോടിയിലധികം ആളുകൾക്ക് മൂന്ന് മാസത്തേക്ക് സൗജന്യ റേഷൻ നൽകി.അതിനർത്ഥം,കുടുംബത്തിലെ ഓരോ അംഗത്തിനും 5 കിലോഗ്രാം ഗോതമ്പോ അരിയോ സൗജന്യമായി നൽകി എന്നാണ്.കൂടാതെ,ഓരോ കുടുംബത്തിനും പ്രതിമാസം ഒരു കിലോഗ്രാം പയറും സൗജന്യമായി ലഭിച്ചു.ഒരു തരത്തിൽ പറഞ്ഞാൽ,അമേരിക്കയിലെ ജനസംഖ്യയുടെ 2.5 ഇരട്ടിയിലധികവും യുകെയിലെ ജനസംഖ്യയുടെ 12 ഇരട്ടിയും യൂറോപ്യൻ യൂണിയനിലെ ജനസംഖ്യയുടെ ഇരട്ടിയുമാണ് നമ്മുടെ സൗജന്യ റേഷന്റെ ഗുണഭോക്താക്കൾ.-പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ഭാരതത്തിൻറെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2022-ൽ എല്ലാവർക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുമായി യോജിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. എല്ലാവർക്കും ഭവനം എന്ന ലക്ഷ്യത്തോടു കൂടി നടപ്പിലാക്കുന്ന പദ്ധതിയിൽ വീടില്ലാത്ത എല്ലാവരെയും ഗുണഭോക്താക്കളായി തിരഞ്ഞെടുക്കാവുന്നതും നിലവിലുള്ള ഭവനങ്ങളെ വിപുലീകരിക്കാവുന്നതുമാണ്. കേരളത്തിലെ 93 നഗരസഭകളെയും ഒന്നാം ഘട്ടത്തിൽ 14 നഗരസഭകളും രണ്ടാം ഘട്ടത്തിൽ 22 നഗരസഭകളും മൂന്നാം ഘട്ടത്തിൽ 57 നഗരസഭകൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് കേന്ദ്ര മന്ത്രാലയത്തിൻറെ അംഗീകാരം ലഭിച്ചിട്ടുണ്ട്.