അമ്മയുടെ ജീവനറ്റ ശരീരത്തിനരികില്‍ രണ്ട് ദിവസത്തിലേറെ കഴിഞ്ഞ് 18 മാസം പ്രായമായ കുഞ്ഞ്; കൊവിഡ് പേടിച്ച് തിരിഞ്ഞുനോക്കാതെ നാട്ടുകാര്‍
പൂനെ: മരണമടഞ്ഞ അമ്മയുടെ ജീവനറ്റ ശരീരത്തിനരികില്‍ ഭക്ഷണമോ വെള്ളമോ ലഭിക്കാതെ രണ്ട് ദിവസത്തിലേറെ കഴിഞ്ഞ് 18 മാസം പ്രായമായ ആണ്‍കുഞ്ഞ്. ആരുടേയും കണ്ണ് നനയിക്കുന്ന സംഭവം നടന്നത് പൂനെയിലാണ്.
കൊവിഡ് ഭയന്ന് നാട്ടുകാരാരും വീടിനടുത്തേക്ക് അടുത്തതേയില്ല. പിന്നീട് പൊലിസെത്തിയാണ് വീടിനകത്ത് കയറി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.
വാടകവീട്ടില്‍ താമസിക്കുകയായിരുന്നു അമ്മയും കുഞ്ഞും. ഇതിനിടയില്‍ അമ്മ മരിച്ചു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മൃതദേഹത്തില്‍ നി്ന്നും ദുര്‍ഗന്ധം വമിച്ചപ്പോള്‍ വീട്ടുടമസ്ഥന്‍ പൊലിസിനെ വിളിച്ചു വിവരം അറിയിച്ചു. ഇതേതുടര്‍ന്നാണ് പൊലിസെത്തിയതും വീട്ടിനുള്ളില്‍ മൃതദേഹത്തിനരികില്‍ കുഞ്ഞിനെ കണ്ടെത്തിയതും.
പൊലിസ് കോണ്‍സ്റ്റബിള്‍മാരായ സുശീല ഗഭാലെയും രേഖ വാസെയുമാണ് കുട്ടിയ്ക്ക് പാല്‍ നല്‍കിയത്. അമ്മയുടെ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. കുഞ്ഞിന്റെ കൊവിഡ് ടെസ്റ്റില്‍ ഫലം നെഗറ്റീവ് ആയതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ശിശുഭവനത്തിലേക്ക് മാറ്റിയിരിക്കുകയാണ്.