കർഷകരുടെ അക്കൗണ്ടിലേക്ക് 18,000 കോടി രൂപ കൈമാറി, 9 കോടി കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കും.

ന്യൂഡൽഹി/ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഭാഗമായി കർഷകരുടെ അക്കൗണ്ടിലേക്ക് 18,000 കോടി രൂപ കൈമാറി. കര്‍ഷകരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ആശയവിനിമയം നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം അറിയിച്ചത്. ഒന്‍പത് കോടി കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പ്രതിവര്‍ഷം ഓരോ കര്‍ഷകന്റെയും അക്കൗണ്ടിലേക്ക് 6,000 രൂപ വീതം കൈമാറുന്നതാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി.
മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ ജന്മദിനത്തിലാണ് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 2,000 രൂപ കൈമാറിയതെന്ന പ്രത്യേകത കൂടി ഇക്കാര്യത്തിലുണ്ട്. അതേസമയം, വാജ്പേയി അനുസ്മരണ ചടങ്ങിനിടെ പാർലമെന്റ് സെൻട്രൽ ഹാളിൽ പ്രതിഷേധം നടന്നു. കർഷക ബില്ലുകൾക്കെതിരെയും പ്രധാനമന്ത്രിക്കെതിരെയും ആം ആദ്മി എംപിമാരാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം ഒരു മാസത്തിലേക്ക് കടക്കുകയാണ്. കര്‍ഷകരെ എന്നും തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് സംവാദത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു. അമിത് ഷാ ഉള്‍പ്പടെ വിവിധ കേന്ദ്ര മന്ത്രിമാരും സംവാദത്തില്‍ പങ്കെടുക്കുന്നുണ്ട്. പാര്‍ട്ടി എം.പിമാരോടും, എം.എല്‍.എമാരോടും അവരവരുടെ മണ്ഡലങ്ങളില്‍ നിന്ന് പരിപാടിയില്‍ പങ്കെടുക്കാന്‍ ബി.ജെ.പി. നിര്‍ദേശം നല്‍കിയിരിക്കുകയാണ്.