
കൊച്ചി: കിംകിം എന്ന ഗാനം മൂളാത്തവരായി കേരളത്തിൽ ആരും കാണില്ല. എന്തിന് കേരളത്തിന് പുറത്തും ഈ ഗാനം സൂപ്പർ ഹിറ്റ് ആണ്. നടിമഞ്ജുവാരിയർ പാടി സൂപ്പർ ഹിറ്റ് ആക്കിയ ഈ ഗാനം സോഷ്യൽ മീഡിയകളിൽ വൈറൽ ആയിക്കഴിഞ്ഞു. ഇപ്പോഴിതാ കിം കിം ഗാനത്തിന്റെ വരികൾ പഴ നാടക ഗാനത്തിന്റെ പല്ലവിയാണെന്ന് പറഞ്ഞു ഗാനരചയിതാവ് ഹരിനാരായണൻ രംഗത്തെത്തിയിരിക്കുന്നു. മറ്റു വരികൾ എല്ലാം പുതിയതായി എഴുതിച്ചേർത്തതാണ്. പഴയകാല നാടക കലാകാരൻമാർക്കുള്ള സമർപ്പണം കൂടിയാണ് ഈ പാട്ടെന്നു അദ്ദേഹം പറഞ്ഞു.
‘ജാക്ക് ആന്റ് ജിൽ’ എന്ന സിനിമയ്ക്കു വേണ്ടി ഗാനരചയിതാവ ഹരിനാരായണൻ തന്നെ എഴുതിയതാണ് ഈ പാട്ടിന്റെ വരികൾ. ഈ പാട്ട് പാടിയത് അന്നത്തെ പ്രശസ്ത ഗായകൻ വൈക്കം എം മണിയായിരുന്നു. ഒരു പഴയ കാല ടച്ച് വേണമെന്ന് സംവിധായകൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കിം കിം എഴുതിയതെന്ന് ഹരിനാരായണൻ പറഞ്ഞു. കാമുകനെ കാത്തിരിക്കുന്ന കാമുകിയെയാണ് വരികളിൽ വര്ണിച്ചിരിക്കുന്നത്. തമിഴ് നാടക ഗാനങ്ങളിൽ കിം കിം എന്നുള്ളത് പതിവായി കാണാം. അതൊരു ശൈലിയാണെന്നും ഹരിനാരായണൻ പറഞ്ഞു.
പാട്ട് പുറത്തിറക്കിയപ്പോൾ ഹരിനാരായണൻ തന്നെയാണ് വൈക്കം എം മണിയ്ക്കു സമർപ്പണമെന്ന് എഴുതിയത്. പഴയ പാട്ടും ഇതോടൊപ്പം പോസ്റ്റ് ചെയ്തിരുന്നു. പിന്നീട്, കിം കിം ഹിറ്റായതോടെ കോപ്പിയടിയാണെന്ന് പറഞ്ഞ് പലരും തിരിച്ചടിച്ചു. സത്യം അങ്ങനെയല്ല. സാമ്പത്തികമായി രക്ഷപ്പെടാതെ പോയ നാടക സംഗീത കലാകാരൻമാർക്കുള്ള സമർപ്പണം കൂടിയാണ് ഈ പാട്ട്.