Kerala NewsLatest News
കെ.ആര്‍ ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: ജെ എസ് എസ് നേതാവ് കെ ആര്‍ ഗൗരിയമ്മയെ തിരുവനന്തപുരം കിള്ളിപ്പാലത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പനിയും ശ്വാസം മുട്ടലും കാരണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ഇല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. ശ്വാസം മുട്ടലിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.