2025 വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക് ; മേരി ഇ ബ്രൻകോവ്, ഫ്രെഡ് റാംസ്ഡെൽ, ഷിമോൺ സാകാഗുച്ചി

2025-ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം മൂന്ന് ശാസ്ത്രജ്ഞർക്ക് . മേരി ഇ. ബ്രൻകോവ്, ഫ്രെഡ് റാംസ്ഡെൽ, ഷിമോൺ സാകാഗുച്ചി എന്നിവരാണ് ഈ വർഷത്തെ പുരസ്കാര ജേതാക്കൾ. ഇവർ പെരിഫറൽ ഇമ്മ്യൂൺ ടോളറൻസ് സംബന്ധിച്ച ഗവേഷണത്തിനാണ് ബഹുമതി നേടിയത്.
മേരി ഇ. ബ്രൻകോവ് സിയാറ്റിലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിയിലെ ഗവേഷകയാണ്. ഫ്രെഡ് റാംസ്ഡെൽ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായ സൊനോമ ബയോതെറാപ്യൂട്ടിക്സ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ഷിമോൺ സാകാഗുച്ചി ജപ്പാനിലെ ഒസാക സർവകലാശാലയിലെ പ്രമുഖ ഗവേഷകനുമാണ്.
ജേതാക്കൾക്ക് സർട്ടിഫിക്കറ്റ്, സ്വർണ്ണ മെഡൽ, കൂടാതെ 13.31 കോടി രൂപ (ഏകദേശം 10 ദശലക്ഷം സ്വീഡിഷ് ക്രോണർ) സമ്മാനത്തുകയായി ലഭിക്കും. നൊബേൽ അസംബ്ലിയാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനം നടന്നത് വാലൻബെർഗ്സലേനിലുള്ള കരോലിന്‍സ്ക ഇൻസ്റ്റിറ്റ്യൂട്ടിലാണ്.
മറ്റു നൊബേൽ വിഭാഗങ്ങളുടെ പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ തുടരും —
ഒക്ടോബർ 7: ഫിസിക്സ്
ഒക്ടോബർ 8: കെമിസ്ട്രി
ഒക്ടോബർ 9: സാഹിത്യം
ഒക്ടോബർ 10: സമാധാനം
ഒക്ടോബർ 13: സാമ്പത്തിക ശാസ്ത്രം
Tag: 2025 Nobel Prize in Medicine to be awarded to three people: Mary E. Brankov, Fred Ramsdell, and Shimon Sakaguchi