CovidKerala NewsLatest NewsNews

കോവിഡിലെ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച്‌ യുഎന്‍ മനുഷ്യാവകാശ സമിതി

കേരളത്തെ പ്രശംസിച്ച്‌ ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സമിതി. ‘കൊവിഡ് കാലത്ത് പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും ശബ്ദം കേള്‍ക്കാന്‍ കേരളം കാട്ടിയ ശ്രമത്തിനെ അഭിനന്ദിക്കുന്നു . സാമൂഹ്യ സംഘടന- സമുദായ നേതാക്കള്‍ അടക്കമുള്ളവര്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ പരീക്ഷണാര്‍ത്ഥം നടത്തിയ ഇടപെടല്‍ ശ്രേഷ്ഠമെന്നും’ മനുഷ്യാവകാശ സമിതി ചീഫ് മിഷേല്‍ ബാച്ചലെറ്റ് പറഞ്ഞു.

തന്റെ ഓഫിസിന്റെ ശ്രദ്ധയില്‍ കൊവിഡ് കാലത്ത് പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും ശബ്ദം കേള്‍ക്കാന്‍ കേരളം കാട്ടിയ ശ്രമം എത്തിയെന്നും ഇതിനാണ് അഭിനന്ദനമെന്നും അവര്‍ പറഞ്ഞു. കൊവിഡ് കാലത്ത് ഇവരുടെ ശബ്ദം കേള്‍ക്കാന്‍ കേരളം കാട്ടിയ ശ്രമം മാതൃകാപരം ആണെന്നും അവര്‍ സൂചിപ്പിച്ചു.

ലോകത്തിലെ അംഗരാജ്യങ്ങളിലെ മനുഷ്യാവകാശ വിഷയങ്ങള്‍ അവലോകനം ചെയ്ത് നയം വ്യക്തമാക്കുന്നതാണ് ഓരോ വര്‍ഷവും നടക്കുന്ന ഗ്ലോബല്‍ അപ്‌ഡേറ്റ് പ്രഭാഷണം. 46ാമത്തെ ഗ്ലോബല്‍ അപ്‌ഡേറ്റ് പ്രഭാഷണത്തിലാണ് അധ്യക്ഷ മിഷേല്‍ ബാച്ചലെറ്റ് കേരളത്തെ പ്രശംസിച്ചത്. അതേസമയം മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ ദേശദ്രോഹകുറ്റം ചുമത്തുന്നതിലെ അതൃപ്തിയും മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button