കോഴിക്കോട് 21 കാരിയായ യുവതി ജിം ട്രെയിനറായ ആൺസുഹൃത്തിന്റെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
കോഴിക്കോട് എരഞ്ഞിപ്പാലത്ത് 21 കാരിയായ യുവതി ആൺസുഹൃത്തിന്റെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. ആയിഷ റാസയെയാണ് ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.
ആയിഷ ആത്മഹത്യ ചെയ്യില്ലെന്നും, ആൺസുഹൃത്ത് തന്നെയാണ് കൊലപ്പെടുത്തിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സുഹൃത്ത് ക്രൂരമായി ആക്രമിക്കാറുണ്ടായിരുന്നുവെന്ന് ബന്ധു അനസ് മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. ജിം ട്രെയിനറായ ആൺസുഹൃത്തിനെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. മൃതശരീരം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മംഗലാപുരത്ത് പഠിച്ചുവരികയായിരുന്ന ആയിഷ മൂന്ന് ദിവസം മുൻപാണ് സുഹൃത്തിന്റെ വീട്ടിലെത്തിയത്.
Tag: 21-year-old woman, found hanging death, in gym trainer, boyfriend’s, rented house, in Kozhikode