Kerala NewsLatest NewsUncategorized
വടക്കഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് പിന്നിൽ ആംബുലൻസ് ഇടിച്ച്കയറി; നഴ്സിനും ഡ്രൈവർക്കും പരിക്ക്
വടക്കഞ്ചേരി: വടക്കഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് പിന്നിൽ ആംബുലൻസ് ഇടിച്ച് നേഴ്സിനും ഡ്രൈവർക്കും പരിക്ക്. കുഴൽമന്ദം സ്വദേശിയായ നേഴ്‌സ് ജിഷക്കും, കഞ്ചിക്കോട് സ്വദേശി സജിത്തിനുമാണ് സാരമായി പരിക്കേറ്റത്.
ഇവരെ പാലക്കാട് ജില്ലാശുപത്രിയിൽ പ്രിവേശിപ്പിച്ചു. പാലക്കാട് നിന്നും കൊറോണ മുക്തമായ ആളുമായി ചുവട്ടുപാടത്തേക്ക് വരുന്നതിനിടെ പന്നിയാങ്കര ടോൾ പ്ലാസക്ക് സമീപം തേനിടുക്കിൽ ഇന്നലെ അർദ്ധരാത്രി പതിനൊന്നരയോടെയാണ് 108 ആംബുലൻസ് അപകടത്തിൽ പെട്ടത്.
ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിനു കാരണം എന്ന് പോലീസ് പറഞ്ഞു. അപകടത്തിൽ ആംബുലൻസിന്റെ മുൻവശം പൂർണമായും തകർന്നു.