keralaKerala NewsLatest News

കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ; സുഹൃത്ത് റമീസിന്റെ കുടുംബം വീടുപൂട്ടി ഒളിവിൽ

കോതമംഗലത്ത് 23കാരി യുവതി ആത്മഹത്യ ചെയ്ത കേസിൽ കൂടുതൽ പ്രതികളെ ചേർക്കാൻ അന്വേഷണ സംഘം. പ്രധാന പ്രതിയായ റമീസിന്റെ മാതാപിതാക്കളെയും ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. റമീസിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും, അദ്ദേഹത്തിന്റെ പേരിൽ അടിപിടി കേസുകൾ ഉൾപ്പെടെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു. കേസിൽ റമീസിന്റെ അറസ്റ്റ് പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

യുവതിയുടെ ആത്മഹത്യാ കുറിപ്പിൽ മതം മാറാൻ നിർബന്ധിച്ചതായും, ഭീഷണിയും ക്രൂരമർദനവും നേരിട്ടതായും പരാമർശമുണ്ട്. മകൾ നേരിട്ട പീഡനങ്ങളെക്കുറിച്ച് യുവതിയുടെ അമ്മയും, റമീസ് മർദിച്ചുവെന്ന് കൂട്ടുകാരി ജോൺസിയും പൊലീസ് മുമ്പാകെ പറഞ്ഞിരുന്നു. പ്രതിയുടെ കുടുംബം വീട് പൂട്ടി ഒളിവിൽ പോയതായാണ് വിവരം.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതടക്കം വിവിധ കുറ്റങ്ങൾ ചുമത്തിയാണ് റമീസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരുടെയും വാട്സാപ്പ് സന്ദേശങ്ങളിൽ നിന്നു ആത്മഹത്യ പ്രേരണക്കും ശാരീരിക ഉപദ്രവത്തിനുമുള്ള തെളിവുകൾ പൊലീസ് കണ്ടെത്തി. മതം മാറാൻ സമ്മർദം ചെലുത്തി, യുവതിയെ പൂട്ടിയിട്ട് മർദിച്ചതായും ബന്ധുക്കൾ ആരോപിച്ചു.

കഴിഞ്ഞ ശനിയാഴ്ച മരിക്കുന്നതിന് മുമ്പ് സോന കൂട്ടുകാരി ജോൺസിയോട് എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞിരുന്നു. സോനയുടെ ഫോണിൽ നിന്നും കേസുമായി ബന്ധപ്പെട്ട തെളിവുകളും പൊലീസ് കൈപ്പറ്റിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സോനയുടെ കുടുംബവും കൂട്ടുകാരി ജോൺസിയും പൊലീസിന് വിശദമായ മൊഴി നൽകും.

Tag: 23-year-old woman commits suicide in Kothamangalam; Investigation team to add more accused in the case, friend Rameez’s family locked down and are in hiding

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button