keralaKerala NewsLatest News

കോതമംഗലത്ത് 23 കാരിയുടെ ആത്മഹത്യ; 10 അംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

കോതമംഗലത്ത് 23 കാരിയായ ടിടിസി വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ തുടർന്ന് 10 അംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചുവെന്ന് പൊലീസ്. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ ബിനാനിപുരം, കുട്ടമ്പുഴ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും ഉൾപ്പെടുന്നു.

മതംമാറ്റത്തിന് വിസമ്മതിച്ചതിനെ തുടർന്ന് സു​ഹൃത്ത് റമീസിന്റെ അവഗണനയാണ് യുവതിയെ മാനസികമായി തളർത്തി ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റമീസ് ഫോൺ പോലും എടുക്കാതിരുന്നതും അവഗണനാപൂർണമായ പെരുമാറ്റവും അവളുടെ മാനസിക സംഘർഷം കൂട്ടിയതായി റിപ്പോർട്ടിൽ പറയുന്നു. കേസിൽ റമീസിന്റെ മാതാപിതാക്കളെയും പ്രതിചേർക്കാൻ അന്വേഷണം സംഘം തീരുമാനിച്ചിരിക്കുകയാണ്. ഇരുവരെയും ഉടൻ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാനാണ് നീക്കം.

Tag: 23-year-old woman’s suicide in Kothamangalam; 10-member special investigation team formed

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button