CovidCrimeHealthKerala NewsLatest NewsLocal NewsNews

ആംബുലന്‍സ് ഡ്രൈവര്‍ നടത്തിയത് ആസൂത്രിത നീക്കം;പിടിവലിയില്‍ പെണ്‍കുട്ടി വീണു, നേരിട്ടത് ക്രൂര പീഡനം

ആംബുലൻസിൽ വെച്ച് കോവിഡ് പോസിറ്റീവായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡ്രൈവർ നൗഫല്‍ ആസൂത്രിത നീക്കം നടത്തിയതായി പൊലീസ്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പരിക്കുകള്‍ ഗുരുതരമാണെന്നും സ്വകാര്യ ഭാഗങ്ങളില്‍ ക്ഷതമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പിടിവലിയില്‍ പെണ്‍കുട്ടി മുട്ടിടിച്ചു വീണു. ശാരീരികമായും മാനസികമായും അവശയായ പെണ്‍കുട്ടി മൊഴി നല്‍കാവുന്ന സ്ഥിതിയിലല്ലെന്നും പൊലീസ് അറിയിച്ചു.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിനും നൗഫലിനെതിരെ കേസെടുത്തിട്ടുണ്ട്. അടൂരില്‍ നിന്ന് ആംബുലന്‍സില്‍ കയറ്റിയ പെണ്‍കുട്ടിയെ അടുത്തുള്ള പന്തളം അര്‍ച്ചന ഫസ്റ്റ് ലൈന്‍ പരിശോധനാ കേന്ദ്രത്തില്‍ ഇറക്കാതെ കോഴഞ്ചേരിക്ക് കൊണ്ടു പോയതാണ് തട്ടിക്കൊണ്ടു പോകലിന്റെ പരിധിയില്‍ വരുന്നത്. കോഴഞ്ചേരിയിലേക്ക് വേഗത്തില്‍ ഓടിച്ചെത്തിയ ആംബുലന്‍സ് പന്തളത്തേക്ക് മടങ്ങുമ്ബോള്‍ വേഗം കുറച്ചാണ് സഞ്ചരിച്ചത്. യാത്രയിലുടനീളം പെണ്‍കുട്ടിയുമായി ലൈംഗിക ചുവയോടെയുള്ള സംസാരത്തിലായിരുന്നു പ്രതി. വിമാനത്താവളത്തിനായി നേരത്തെ എടുത്ത സ്ഥലത്തേക്ക് ആംബുലന്‍സ് ഓടിച്ചു കയറ്റിയ ശേഷം പ്രതി പുറത്തിറങ്ങി, പിന്‍വശത്തെ വാതില്‍ തുറന്ന് പെണ്‍കുട്ടിയുടെ അടുത്തേക്ക് എത്തി.

പിന്നിലെ ഡോറിലൂടെ ഉള്ളില്‍ കടന്ന പ്രതി അകത്ത് നിന്ന് വാതില്‍ കുറ്റിയിട്ടു. ഇത് കണ്ടതോടെ പെണ്‍കുട്ടി ഭയപ്പെട്ട് നിലവിളിച്ചു. ഉപദ്രവിക്കുന്നതിനിടയില്‍ നടന്ന പിടിവലിയിലാണ് പെണ്‍കുട്ടി മുട്ടിടിച്ചു നിലത്തു വീണത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button