കനത്ത മഴ; ഉത്തര്‍പ്രദേശില്‍ മൂന്ന് ദിവസത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം 24 ആയി
ഉത്തര്‍പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്ന് 12 പേര് കൂടി മരിച്ചു. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം 24 ആയി.ചിത്രകൂട്ട്, പ്രതാപ്ഗഡ്, അമേഠി, സുല്‍ത്താന്‍പുര്‍ ജില്ലകളിലാണ് 12 മരണം റിപ്പോര്‍ട്ട് ചെയ്തത്.ചിത്രകൂട്ട് ജില്ലയിലെ കാര്‍ഹി ഗ്രാമത്തില്‍ വീട് തകര്‍ന്ന് ഒരു സ്ത്രീയും രണ്ട് കുട്ടികളും ഉള്‍പ്പടെ മൂന്ന് പേര് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതാപ്ഗഡിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ഒരു കുട്ടി ഉള്‍പ്പടെ ഏഴ് പേര് മരിച്ചു.
തലസ്ഥാന നഗരമായ ലക്നൗവിലെ താഴ്ന്ന പല പ്രദേശങ്ങളും കഴിഞ്ഞ ദിവസം വെള്ളത്തിനടിയിലായി. നിരവധി പ്രദേശങ്ങളില്‍ മരങ്ങള്‍ കടപുഴകിയതിനെ തുടര്‍ന്ന് വൈദ്യുതി ലൈനുകള്‍ പൊട്ടിവീണിട്ടുണ്ട്. റെയില്‍വേ ട്രാക്കുകള്‍ വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് റയില്‍വേ അടിപ്പാതകള്‍ പലതും താല്‍ക്കാലികമായി അടച്ചു.