HealthLatest NewsNationalNews
പുണെയില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് 25 മരണം; 574 പേര്‍ക്ക് രോഗം
പുണെ: മഹാരാഷ്ട്രയിലെ പുണെയില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് ഇതുവരെ 25 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 574 പേര്‍ക്ക് ഫംഗസ് ബാധിച്ചതായും പുണെ ജില്ലാ ഭരണകൂടം അറിയിച്ചു. കോവിഡ് ബാധിച്ച് സുഖപ്പെട്ടവരില്‍ നടത്തിയ പരിശോധനയിലാണ് രോഗികളെ കണ്ടെത്തിയത്.
പുണെ മുനിസിപ്പല്‍ കോര്‍പറേഷന്‍െറ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.
500ലേറെ പേര്‍ക്ക് കര്‍ണാടകയില്‍ ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിനുപിന്നാലെയാണ് മഹാരാഷ്ട്രയില്‍നിന്നുള്ള കണക്കുകള്‍ വന്നിരിക്കുന്നത്. ബംഗളൂരുവില്‍ മാത്രം 250ലേറെ പേരിലാണ് ഫംഗസ് ബാധ കണ്ടെത്തിയത്.
കോവിഡ് മുക്തി നേടിയ ശേഷവും തീരാതലവേദനയും മുഖത്ത് നീര്‍വക്കവും മാറാതെ തുടര്‍ന്നാല്‍ ബ്ലാക്ക് ഫംഗസ് പരിശോധന നടത്തണമെന്നാണ് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ പറയുന്നു.