CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNews
നടിയെ ആക്രമിച്ച കേസിൽ മൊഴിമാറ്റാൻ 25 ലക്ഷം രൂപയും 5 സെന്റ് ഭൂമിയും വാഗ്ദാനം.

തൃശൂർ / നടിയെ ആക്രമിച്ച കേസിൽ മൊഴിമാറ്റാൻ സാക്ഷികളിൽ സമ്മർദം നടക്കുകയാണ്. 25 ലക്ഷം രൂപയും 5 സെന്റ് ഭൂമിയും പ്രതിഭാഗം വാഗ്ദാനം ചെയ്തെന്ന പരാതിയുമായി ഒരു സാക്ഷി രംഗത്തിയിരിക്കുന്നു.പൾസർ സുനിയുടെ സഹ തടവുകാരൻ ജെൻസൺ ആണ് പീച്ചി പൊലീസിന് ഇത് സംബന്ധിച്ച് പരാതി നൽകിയിരിക്കുന്നത്. സാക്ഷിമൊഴി പ്രതിഭാഗത്തിന് അനുകൂല മാക്കാൻ അഭിഭാഷകനാണ് ഇടപെട്ടതെന്ന ആരോപണമാണ് ജെൻസൺ പരാതിയിൽ ഉന്നയിച്ചിട്ടുള്ളത്. അതേ സമയം, ഇത് സംബന്ധിച്ച പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പീച്ചി പൊലീസ് നൽകുന്ന വിശദീകരണം.