Kerala NewsLatest NewsLaw,Local NewsNationalNews

പരിസ്ഥിതിയെ കൊന്നുതിന്നു ക്വറി മുതലായിമാരെ വളർത്താൻ പിണറായി സർക്കാർ മാറ്റി മറിച്ച നിയമവും നൽകിയ ഇളവുകളും സ്റ്റേ ചെയ്തു കൊണ്ട് കോടതി ഉത്തരവ് വന്നിരിക്കുന്നു, പ്രകൃതി അമ്മയാണ്, ആ അമ്മയുടെ മുലതന്ന മാറിടങ്ങളും, ചുംബിച്ചുണർത്തിയ മുഖവും, പൊക്കിൾകൊടി ബന്ധവുമൊക്കെ വ്യാപാരം ചെയ്യുന്നത് അപരാധമാണെന്ന്, കൊടും ക്രൂരതയാണെന്ന് ഓർമ്മപ്പെടുത്തുന്നു.

പരിസ്ഥിതിയെ കൊന്നുതിന്നു ക്വറി മുതലായിമാരെ വളർത്താൻ പിണറായി സർക്കാർ മാറ്റി മറിച്ച നിയമവും നൽകിയ ഇളവുകളും സ്റ്റേ ചെയ്തു കൊണ്ട് കോടതി ഉത്തരവ് വന്നിരിക്കുന്നു. ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​ന്റെ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യാ​ൽ 2,500ഓ​ളം ക്വാ​റി​ക​ൾ സ​ർ​ക്കാ​റി​ന് അ​ട​ച്ചു​പൂ​ട്ടേ​ണ്ടി​വ​രും. ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ൽ​നി​ന്ന്​ ക്വാ​റി​ക​ൾ​ക്ക്​ ഉ​ണ്ടാ​വേ​ണ്ട ദൂ​ര​പ​രി​ധി​യി​ൽ ഇ​ള​വു​ന​ല്‍കി​യ കേ​ര​ള സ​ർ​ക്കാ​റി​ന്​ ക​ന​ത്ത​തി​രി​ച്ച​ടി​യാ​ണ്​ ജ​സ്​​റ്റി​സ് ആ​ദ​ർ​ശ് കു​മാ​ർ ഗോ​യ​ൽ ചെ​യ​ർ​മാ​നും എ​സ്.​പി. വാ​ങ്ഡി ജൂ​ഡീ​ഷ്യ​ൽ അം​ഗ​വും ഡോ. ​നാ​ഗി​ൻ നാ​ഗി​ന്ദ, വി​ദ​ഗ്ധ അം​ഗ​വു​മാ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലിന്റെ വി​ധി.
റോ​ഡ്, തോ​ട്, ന​ദി​ക​ൾ വീ​ടു​ക​ൾ തു​ട​ങ്ങി​യ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും 50 മീ​റ്റ​ര്‍ അ​ക​ല​ത്തി​ല്‍ ക്വാ​റി​ക​ള്‍ അ​നു​വ​ദി​ക്കാ​മെ​ന്നാ​യി​രു​ന്നു ക്വറി മുതലാളിമാർക്ക് വേണ്ടി സം​സ്ഥാ​ന​സ​ര്‍ക്കാ​ര്‍ കൈകൊണ്ട തീരുമാനം. ര​ണ്ടു വ​ര്‍ഷ​ത്തി​നി​ടെ ഈ ​ദൂ​ര​പ​രി​ധി​യി​ൽ നി​ര​വ​ധി ക്വാ​റി​ക​ള്‍ക്ക് സം​സ്ഥാ​നം ലൈ​സ​ന്‍സ് ന​കി​യി​രു​ന്നു. എന്നാൽ ഇപ്പോൾ വന്നിരിക്കുന്ന കോടതി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യാ​ൽ സംസ്ഥാനത്തെ 2,500ഓ​ളം ക്വാ​റി​ക​ൾ സ​ർ​ക്കാ​റി​ന് അ​ട​ച്ചു​പൂ​ട്ടേ​ണ്ടി​വ​രും. ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ൽ​നി​ന്ന്​ ക്വാ​റി​ക​ൾ​ക്ക്​ ഉ​ണ്ടാ​വേ​ണ്ട ദൂ​ര​പ​രി​ധി​യി​ൽ ഇ​ള​വു​ന​ല്‍കി​യ കേ​ര​ള സ​ർ​ക്കാ​റി​ന്​ ക​ന​ത്ത​തി​രി​ച്ച​ടി​യാ​ണ്​ ജ​സ്​​റ്റി​സ് ആ​ദ​ർ​ശ് കു​മാ​ർ ഗോ​യ​ൽ ചെ​യ​ർ​മാ​നായുള്ള ട്രിബ്യുണലിന്റെ ഉത്തരവ്.

മു​മ്പു​ണ്ടാ​യി​രു​ന്ന 100 മീ​റ്റ​ര്‍ എ​ന്ന മൈ​നിം​ഗ് ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ​യും 200 മീ​റ്റ​ര്‍ എ​ന്ന അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ന്‍റെ നി​ബ​ന്ധ​ന​യും മ​റി​ക​ട​ന്ന് പരിസ്ഥിതിക്കും സാധാരണക്കാരായ ജനങളുടെ കണ്ണുനീരിനും പുല്ലു വില നൽകി ക്വാ​റി​ക​ളി​ല്‍​നി​ന്ന് തൊ​ട്ട​ടു​ത്ത വീ​ടു​ക​ളി​ലേ​ക്കു​ള്ള ദൂ​രം കേ​ര​ള സ​ര്‍​ക്കാ​ര്‍ 50 മീ​റ്റ​യാ​യി ചു​രു​ക്കി​. ഇ​ത് ക്വാ​റി മാ​ഫി​യ​ക​ളെ സ​ഹാ​യി​ക്കാ​നാ​യി​രു​ന്നു എന്നത് പച്ചയായ യാഥാർഥ്യമാണ്. ഇ​തു​മൂ​ലം ദു​രി​ത​ങ്ങ​ള്‍ അ​നു​ഭ​വി​ച്ച നി​ര​വ​ധി വീ​ട്ടു​കാ​ര്‍ ന​ൽ​കി​യ പ​രാ​തികൾക്ക് മുന്നിൽ സർക്കാർ സംവിധാനം കണ്ണടയ്ക്കുകയായിരുന്നു.
നൂറ്റാണ്ടിലെ പ്രളയത്തില്‍ നിന്ന് നമ്മള്‍ കരകയറാന്‍ ഒരുങ്ങുകയാണ്.? കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നമ്മുടെ വികസന, പരിസ്ഥിതി നയങ്ങള്‍ തീരുമാനിക്കുന്നത് ആരുടെ താല്പര്യ പ്രകാരമാണ് എന്നതറിയാമോ ?ഇവിടത്തെ ക്വറി മുതലായകമാർക്കും വൻകിട ബിസിനസ്സ് കോർപറേറ്റുകൾക്കും വേണ്ടി അവരുടെ നിർമാണ പ്രവർത്തനങ്ങൾക്കും അനധികൃത ഖനനങ്ങൾക്കും വേണ്ടി, പരിസ്ഥിതിയെയും നാടിനെയും വീടിനെയും മറന്നു കുട പിടിക്കുകയാണ് ഈ സർക്കാർ. വലിയ ഒരു പ്രകൃതി ദുരന്തത്തില്‍ നിന്ന് കരകയറി നാടിനെ പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്വറി മാഫിയകളുടെ മൂക്കിന് തുമ്പത്ത് സുല്ലിട്ടു നിൽക്കുന്ന സർക്കാരിന് താല്കാലികം എങ്കിലും വന്ന ഈ കോടതി വിധി കനത്ത തിരിച്ചടി തന്നെയാണ്. ശാസ്ത്രീയമായൊരു ആസൂത്രണമില്ലാതെയാണ് ഇന്ന് പ്രകൃതിവിഭവങ്ങളും മനുഷ്യാധ്വാനവും കേരളത്തില്‍ വിനിയോഗിക്കപ്പെടുന്നത്. ഈ അവസ്ഥ നാടിന്റെയും ജനങ്ങളുടെയും മൊത്തത്തിലുള്ള സാമൂഹ്യ വികസനത്തെ സഹായിക്കുന്നില്ല. മാത്രമല്ല, ആധുനിക വികസനം സൃഷ്ടിക്കുന്ന പലതരം കെടുതികള്‍ക്കും ജനങ്ങള്‍ ഇരയാകേണ്ടിവരുന്നു.
മുതലാളിത്ത വ്യവസ്ഥ എന്നാല്‍ കേവലമൊരു സാമ്പത്തികവ്യവസ്ഥയല്ല. ഒരു അധികാരവ്യവസ്ഥയാണത്. മൂലധനത്തിന്റെ ആധിപത്യം സ്ഥാപിക്കപ്പെടുന്നതും വികസിക്കുന്നതും എല്ലാം ഈ അധികാരവ്യവസ്‌ഥയിലൂടെയാണ്. ദുരന്ത നിവാരണ ഫണ്ടിലേക്ക് സംസ്ഥാന തലം മുതല്‍ വാര്‍ഡ് തലം വരെ നടക്കുന്ന നടക്കുന്ന ഫണ്ട് സമാഹരണ കൂട്ടായ്മകളില്‍ ഇങ്ങനെയുള്ളവരുടെ അരാഷ്ട്രീയമായ ശബ്ദങ്ങളും , തീരുമാനങ്ങളും ഉയര്‍ന്നുനില്‍ക്കുകയാണ്. ഇവരെല്ലാം കൊള്ള ലാഭമുണ്ടാക്കാനുള്ള നിര്‍മാണ വികസനത്തിന് നിയമങ്ങള്‍ ലംഘിച്ചും, മറി കടന്നും വന്‍തോതില്‍ ഇടിച്ചും , പൊട്ടിച്ചും കളഞ്ഞ കുന്നുകളും, ഏക്കര്‍ കണക്കിന് നികത്തിയ പാടങ്ങളും, പുഴയും, നീര്‍ത്തടങ്ങളും ഒക്കെയാണ് ഈ പ്രളയം ഇത്രയേറെ ഭീകരമായ നാശ നഷ്ട്ടം സാധാരണ ജനങ്ങളെ ബാധിക്കാന്‍ കാരണം. അവര്‍ ഇപ്പോള്‍ വലിച്ചു നീട്ടുന്ന ഏതാനും കൊടികളെക്കാൾ നൂറു കണക്കിന് ഇരട്ടി നാശമാണ് നമ്മുടെ പരിസ്ഥിതിക്കും, നാടിനും അവര്‍ വരുത്തി വെച്ചിരിക്കുന്നത്. പൊന്മുട്ടയിടുന്ന താറാവിനെ കൊന്നു തിന്നതിന്റെ ഒരംശം അവര്‍ അതുമൂലം ജീവനും, ജീവിതവും നഷപെട്ടവര്‍ക്കു വെച്ച് നീട്ടുന്നു. ഇതിനു വേണ്ടി സഹായം ചെയ്തുകൊടുത്ത രാഷ്ട്രീയ നേതൃത്വത്തിന് നോക്കി നില്‍ക്കാനേ കഴിയു, കാരണം ഇവരെ ഉപയോഗിച്ചു മുതലാളിത്തം നടപ്പിലാക്കി കൊണ്ടിരിക്കുകയാണ് രാഷ്രീയ പാർട്ടികളും ഭരണ കേന്ദ്രങ്ങളും ഇന്ന്.
സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ച് പാ​റ പൊ​ട്ടി​ക്കു​ന്ന ക്വാ​റി​ക​ളും പൊ​തു​സ്ഥ​ല​ങ്ങ​ളു​മാ​യി ചു​രു​ങ്ങി​യ​ത് 200 മീ​റ്റ​ര്‍ അ​ക​ലം വേ​ണ​മെ​ന്നാ​ണ് ട്രൈ​ബ്യൂ​ണ​ലി​​ന്റെ വി​ധി. സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കാ​തെ പാ​റ പൊ​ട്ടി​ക്കു​ന്ന ക്വാ​റി​ക​ള്‍ക്കും ചു​രു​ങ്ങി​യ​ത് 100 മീ​റ്റ​ര്‍ ദൂ​ര​പ​രി​ധി വേ​ണം. കേ​ര​ള​ത്തി​ല്‍ ദൂ​ര​പ​രി​ധി 100 മീ​റ്റ​റാ​യി​രു​ന്ന​ത്​ ഇ​ട​തു​മു​ന്ന​ണി സ​ര്‍ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​പ്പോ​ഴാ​ണ്​ 50 മീ​റ്റ​റാ​ക്കി കു​റ​ച്ച​ത്. ഈ ​ഉ​ത്ത​ര​വി​നെ​തി​രെ എം. ​ഹ​രി​ദാ​സ​നാ​ണ് ഹ​രി​ത ട്രൈ​ബ്യൂ​ണ​ലി​നെ സമീപിച്ചത്. കേ​ര​ള​ത്തി​ന് മാ​ത്ര​മ​ല്ല, ദേ​ശീ​യ​ത​ല​ത്തി​ല്‍ത​ന്നെ ബാ​ധ​ക​മാ​ണെ​ന്നാ​ണ് ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​രി​സ്ഥി​തി സം​ര​ക്ഷ​ണം സം​ബ​ന്ധി​ച്ച കേ​ര​ള​ത്തി​ന്റെ ന​യം അ​പ​ര്യാ​പ്ത​മെ​ന്ന വി​ല​യി​രു​ത്ത​ലോ​ടെ​യാ​ണ് ദൂ​ര​പ​രി​ധി​യു​ടെ കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍ക്കാ​റി​നെ ട്രൈ​ബ്യൂ​ണൽ തി​രു​ത്തി​യ​ത്. ഇനിയെങ്കിലും ഈ ദൈവത്തിന്റെ സ്വന്തം നാടിനെ, ഭാവിയെ മുഴുവൻ പ്രതിസന്ധിയിലാക്കി ഇങ്ങനെ തീറെഴുതി വിൽക്കാൻ നിൽക്കുന്ന സർക്കാർ പരിസ്ഥിതി വിരുദ്ധ പ്രവർത്തനത്തിൽ നിന്നും സർക്കാർ പിന്മാറണം.
പ്രകൃതി അമ്മയാണ്. ആ അമ്മയുടെ മുലതന്ന മാറിടങ്ങളും, ചുംബിച്ചുണർത്തിയ മുഖവും, പൊക്കിൾകൊടി ബന്ധവുമൊക്കെ വ്യാപാരം ചെയ്യുന്നത് അപരാധമാണ്. കൊടും ക്രൂരതയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button