കേരളത്തിലെ രണ്ടു മന്ത്രിമാർ മഹാരാഷ്ട്രയിൽ 200 എക്കറിലധികം ഭൂമി ബിനാമി പേരിൽ വാങ്ങി.

കേരളത്തിലെ രണ്ടു മന്ത്രിമാർക്കെതിരെ കേരളത്തിന് പുറത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. കേരളത്തിലെ മന്ത്രിമാർ മഹാരാഷ്ട്രയിൽ ബിനാമി പേരിൽ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ ആണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത്.
കേരളത്തിലെ രണ്ട് മന്ത്രിമാർ ബിനാമികളുടെ പേരിൽ സ്വത്ത് സമ്പാദനം നടത്തിയതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. 200 എക്കറിലധികം ഭൂമി ബിനാമി പേരിൽ രണ്ടു മന്ത്രിമാർ സമ്പാദിച്ചതായാണ് പരാതി. ഈ മന്ത്രിമാർ ആരൊക്കെയാണെന്ന വിവരം ഇതുവരെ കേസന്വേഷിക്കുന്ന അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. സിന്ധുദുർഗ് ജില്ലയിലെ റവന്യു അധികാരികളോട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൈമാറ്റം നടന്നതായി പറയുന്ന ഭൂമിയുടെ രേഖകൾ ആവശ്യപ്പെട്ടിരിക്കു കയാണ്. പ്രാഥമിക അന്വേഷണത്തിൽ ഇടപാട് സ്ഥിരീകരിക്കു ന്നതോടെ മഹാരാഷ്ട്രയിൽ കേസ് രജിസ്റ്റർ ചെയ്യും എന്നാണു വിവരം.
അടുത്തിടെ വിരമിച്ച ഐ.എ.എസ് ഉന്നതന്റെ ഒത്താശയിൽ, ഇടതു സർക്കാരിലെ സി.പി.എമ്മിന്റെ രണ്ട് മന്ത്രിമാർ മഹാരാഷ്ട്രയിൽ 200 ഏക്കറോളം ഭൂമി ബിനാമി പേരിൽ സ്വന്തമാക്കിയെന്നാണ് വിവരം. ഒരു മന്ത്രി, ഭൂമിയുടെ രജിസ്ട്രേഷൻ രേഖകൾ ഭാര്യയുടെ പേരിലുള്ള ലോക്കറിലാണ് സൂക്ഷിച്ചതെന്ന് ഇ.ഡിക്ക് വിവരം ഉണ്ട്. കണ്ണൂർ സ്വദേശിയായ ബിനാമിയെ ഇ.ഡി തിരിച്ചറിഞ്ഞു. സിന്ധുദുർഗ്ഗ് ജില്ലയിലെ ദോഡാമാർഗ് താലൂക്കിലാണ് ഭൂമിയെന്നാണ് ഭൂമി. ബിനാമി ഭൂമി ഇടപാടുകളുടെ വ്യക്തമായ വിവരങ്ങൾ സഹിതമാണ് ഇ.ഡിക്ക് പരാതി ലഭിച്ചിരിക്കുന്നത്. കൃഷിയോഗ്യമായ ഭൂമി, ഉയർന്ന പദവിയിൽ വിരമിച്ച ഐ.എ.എസുകാരന്റെ ഇടപെടലിലൂടെ മന്ത്രിമാർക്ക് ലഭിക്കുകയായിരുന്നു. ഒത്താശചെയ്ത മുൻ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ 50 ഏക്കർ ഭൂമിയാണ് ഉള്ളത്. ചില ഇടപാടുകൾക്കുള്ള പ്രതിഫലമാണ് ഭൂമിയെന്നും സംശയിക്കുന്നുണ്ട്. മഹാരാഷ്ട്രയിൽ ഭൂമി വാഗ്ദാനം നിരസിച്ച മറ്റൊരു മന്ത്രിവഴിയാണ് ഐ.എ.എസ് ഉന്നതന്റെ ഇടപാടുകൾ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.