വയനാട്ടിൽ 28 ലക്ഷം രൂപയുടെ കുഴൽപ്പണ വേട്ട

വയനാട്ടിൽ വീണ്ടും കുഴൽപ്പണ വേട്ട. രേഖകളില്ലാതെ ഒളിപ്പിച്ച് കടത്തിക്കൊണ്ടു വന്ന 28 ലക്ഷം രൂപയാണ് വയനാട് എക്സൈസ് ഇൻ്റലിജൻസും മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും സംയുക്തമായി വ്യാഴാഴ്ച രാത്രി പിടികൂടിയത്. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ KL 59 K 4829 ദോസ്ത് വണ്ടിയിൽ നിന്നാണ് കുഴൽ പണം പിടികൂടിയത്. മുത്തങ്ങ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജുനൈദ്.പി, ഇൻ്റലിജൻസ് ഇൻസ്പെക്ടർ സുനിൽ.M. K , ചെക്ക് പോസ്റ്റിലെ ഇൻസ്പെക്ടർ പി.ബാബുരാജ്, പ്രിവൻ്റീവ് ഓഫീസർമാരായ K K ബാബു.,PP ശിവൻ, KJ സന്തോഷ്, K. രമേഷ്, PS വിനീഷ് , KV ഷാജിമോൻ, V. R ബാബുരാജ് ,സിവിൽ എക്സൈസ് ഓഫീസർമാരായ ദിപു .A , വിപിൻ വിൽസൻ എക്സൈസ് ഡ്രൈവർ വീരാൻ കോയ KP എന്നിവർ പാർട്ടിയിലുണ്ടായിരുന്നു. തിരൂരങ്ങാടി സ്വദേശികളായ നൗഫൽ (34 വയസ്സ്), യൂനിസ് (37 വയസ്സ് ) എന്നിവരെ കസ്റ്റഡിയിലെടുത്തു. തൊണ്ടിമുതലുകളും വാഹനവും കസ്റ്റഡിയിലെടുത്തവരേയും ബത്തേരി പോലീസിന് കൈമാറി. ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി വാഹനപരിശോധന ശക്തിപ്പെടുത്തിയതായി സർക്കിൾ ഇൻസ്പെക്ടർ ജുനൈദ് പി. അറിയിച്ചു.