യു.എ.ഇ. കോണ്‍സുലേറ്റില്‍ നിന്നും സി-ആപ്റ്റില്‍ എത്തിയത് 28 പാഴ്‌സലുകള്‍, ഒപ്പം മതഗ്രന്ഥത്തിന്റെ പകര്‍പ്പുകളും ലഘുലേഖകളും നിര്‍ണായക കണ്ടെത്തലുകളുമായി കസ്റ്റംസ്

യു.എ.ഇ. കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗ് വഴി നടന്ന സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി കസ്റ്റംസ്. യു.എ.ഇ. കോണ്‍സുലേറ്റില്‍നിന്നും സര്‍ക്കാര്‍ പ്രിന്റിംഗ് സ്ഥാപനമായ തിരുവനന്തപുരത്തെ സി-ആപ്റ്റില്‍ എത്തിയത് 28 പാഴ്‌സലുകൾ എത്തിയിരുന്നതായി കസ്റ്റംസിന് നിർണ്ണായക വിവരം ലഭിച്ചു. ഇവ വിതരണത്തിനായി സി-ആപ്റ്റിന്റെ വാഹനത്തില്‍ എടപ്പാളിലേക്ക് കൊണ്ടുപോകുകയായിരുന്നു വെന്നും, സി ആപ്റ്റിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇതിന് മേല്‍നോട്ടം വഹിച്ചതെന്നും കസ്റ്റംസ് കണ്ടെത്തി എന്നുള്ള
വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. കോണ്‍സുലേറ്റില്‍നിന്ന് രണ്ടു വാഹനങ്ങളിലാണ് പാഴ്‌സലുകള്‍ സി-ആപ്റ്റില്‍ എത്തിച്ചത്. ഒന്നില്‍ മതഗ്രന്ഥത്തിന്റെ പകര്‍പ്പുകളും ലഘുലേഖകളും ഉണ്ടായിരുന്നു. മറ്റു പാക്കറ്റുകള്‍ ഭദ്രമായി സൂക്ഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥന്‍ നിര്‍ദേശം നല്‍കിരുന്നതായും ഒരു ജീവനക്കാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന സർക്കാർ സ്ഥാപനമായ സി ആപ്റ്റ് എന്ന കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയ്നിങ്ങിൽ നിന്ന് യു എ ഇ കോൺസുലേറ്റിൽ ജീവനക്കാർ നിത്യസന്ദർശകരായിരുന്നു. യുഎഇ കോൺസുലേറ്റിൽ നിന്ന് സ്ഥിരമായി ഇവിടേയ്ക്കു ചില പാക്കറ്റുകൾ വന്നിരുന്നതായി അന്വേഷണത്തിൽ കസ്റ്റംസിന് വ്യക്തമായ വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. സി ആപ്റ്റിലെ ഉദ്യോഗസ്ഥരോട് ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സ്വർണ്ണ കള്ളക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം നോട്ടിസ് നൽകിയതോടെയാണ് സ്വർണ്ണക്കടത്തുമായുള്ള അന്വേഷണത്തിൽ സി ആപ്റ്റ് ബന്ധം പുറത്താകുന്നത്. വ്യാഴാഴ്ചയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ സി ആപ്റ്റിലെത്തി നോട്ടിസ് നൽകുന്നത്.
യുഎഇ കോൺസുലേറ്റിലെ ചിലർ ഇവിടെ നിത്യസന്ദർശകരായിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് നടപടി ഉണ്ടായത്. കോൺസുലേറ്റിൽനിന്ന് സ്ഥിരമായി ഇവിടേയ്ക്കു പാക്കറ്റുകൾ വന്നിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. കോൺസുലേറ്റിലെ കാറുകളും സ്ഥിരമായി ഈ ഓഫിസിലെത്താറുണ്ടായിരുന്നു. എന്തു സാഹചര്യത്തിലാണ് പാക്കറ്റുകൾ സർക്കാർ ഓഫിസിലെത്തിയതെന്ന് ചോദിച്ചറിയുമ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്താകുന്നത്. കോൺസുലേറ്റ് വാഹനങ്ങൾ എത്തിയത് പരിശോധിക്കാൻ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. 1992 ൽ പ്രവർത്തനം ആരംഭിച്ച കേരള സ്റ്റേറ്റ് ഓഡിയോ വിഷ്വൽ ആൻഡ് റിപ്പോഗ്രാഫിക് സെന്ററാണ് പിന്നീട് സി ആപ്റ്റായി മാറിയത്. കംപ്യൂട്ടർ, ആനിമേഷൻ, പ്രിന്റിങ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്ന സ്ഥാപനമാണ് സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന സി ആപ്റ്റ്. ഇതിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർക്ക് യു എ ഇ യിൽ നിന്ന് അതും കോൺസുലേറ്റ് വഴി
പാർസലുകൾ വന്നിരുന്നത് സ്ഥിരീകരിച്ചതോടെ സ്വർണ്ണക്കടത്തിന്റെ അന്വേഷണം കൂടുതൽ തലങ്ങളിലേക്ക് എത്തുമെന്ന് ഏതാണ്ട് ഉറപ്പായി.
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഓഡിയോ വിഷ്വൽ ആൻഡ് റിപ്പോഗ്രാഫിക് സെന്ററിലേക്ക് മതഗ്രന്ഥത്തിന്റെ പകര്‍പ്പുകളും ലഘുലേഖകളും പാർസലുകളും വന്നത് കേസിന്റെ ഗൗരവം കൂട്ടുകയാണ്.