28 വർഷങ്ങൾക്ക് ശേഷം അഭയ കൊലക്കേസിന്റെ വിധി 22-ന്.

തിരുവനന്തപുരം/ അഭയ കൊലക്കേസിൽ, സിസ്റ്റർ അഭയ കൊല്ലപ്പെട്ട് 28 വർഷങ്ങൾക്ക് ശേഷം വിചാരണ പൂർത്തിയായി. ഈ മാസം 22-ന് കേസിൽ വിധി പറയും. തിരുവനന്തപുരം സിബിഐ കോടതിയിലാ ണ് അഭയ കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായിരി ക്കുന്നത്.
കേസിലെ ഒന്നാം പ്രതി ഫാദർ കോട്ടൂരിന്റെ ഇന്നലെ പൂർത്തിയാ യിരുന്നു. വൈദികരായ ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ. ഫാദർ തോമസ് കോട്ടൂരും സെഫിയും തമ്മിലുളള ലൈംഗീക ബന്ധം കാണാനിടയായതിനെ തുടർന്ന് സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിലെ മുഖ്യ പ്രതികളായ ഫാദർ തോമസ് കോട്ടൂരും സെഫിയും തമ്മിലുളള ബന്ധം സിസ്റ്റർ അഭയ കാണാനിടയായതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. കേസിൽ അന്തിമ മൊഴി നൽകിയ ശേഷം കൂറുമാറിയ രണ്ടാം സാക്ഷി സഞ്ചു പി മാത്യുവിനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ സിബിഐ തീരുമാനിച്ചു.
താൻ നിരപരാധിയാണെന്നും കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാന ത്തിലാണ് തന്നെ ഒന്നാം പ്രതിയാക്കിയതെന്നും ഫാദർ കോട്ടൂർ കോടതിയിൽ വാദിക്കുകയുണ്ടായി. മാത്രമല്ല, കേസിലെ മൂന്നാം സാക്ഷിയായ അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസിക്കരുതെന്നും കോട്ടൂർ കോടതിയെ അറിയിച്ചിരുന്നു. കേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫിയുടെ വാദം ചൊവ്വാഴ്ച പൂർത്തിയായിരുന്നു. തുടർന്നാണ് കേസ് വിധി പറയാനായി ഈ മാസം 22 ലേക്ക് മാറ്റിയത്.