GulfLatest News
പ്രവാസികള്‍ക്ക് ലക്കി ബജറ്റ്, മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിന് 30 കോടി

തിരുവനന്തപുരം: പ്രവാസിക്ഷേമത്തിനായി ബജറ്റില്‍ കോടികളുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിന് 30 കോടി രൂപ വകയിരുത്തും. പ്രവാസി പെന്‍ഷന്‍ 3000 രൂപയാക്കും. പ്രവാസിക്ഷേമനിധിക്കായി 9 കോടി രൂപ അനുവദിച്ചു.
ക്ഷേമനിധി അംശാദായം വിദേശത്തുള്ളവരുടേത് 350 രൂപയായും പെന്‍ഷന്‍ 3500 രൂപയായും ഉയര്‍ത്തി. നാട്ടില്‍ തിരിച്ചെത്തിയവരുടേത് 200 രൂപയായും പെന്‍ഷന്‍ 3000 രൂപയായും വര്‍ധിപ്പിച്ചു. പ്രവാസി തൊഴില്‍ പദ്ധതിക്ക് 100 കോടി രൂപയും അനുവദിച്ചു.